കൊച്ചി: 66,000 ത്തിനു തൊട്ടരികിൽ എത്തി നിന്ന സ്വർണവിലയിൽ വീണ്ടും ഇടിവ്. തിങ്കളാഴ്ച (24/03/2025) പവന് 120 രൂപ കൂറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 65,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിൻറെ വില 8215 രൂപയാണ്. മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 66,000 തൊട്ടത്.

വില ഉയർന്ന് 66,500 നരികിൽ വരെ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ സ്വർണവില ഇടിയുന്നതാണ് കാണാനായത്. ഇത്തരത്തിൽ കഴിഞ്ഞ 4 ദിവസത്തിനിടെ 760 രൂപയോളമാണ് കുറഞ്ഞത്. ഇതിനു മുൻപ് ജനുവരി 22നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി സ്വർണവില 60,000 കടക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ഡോളറിൻറെ ദൗർബല്യവും ഇന്ത്യയുടെ വളർച്ച സാദ്ധ്യതകളിലെ പ്രതീക്ഷയും വിപണിക്ക് ആവേശം പകർന്നു.
ആഗോള സ്വർണവില ട്രോയ് ഔൺസിന് 2985 ഡോളറിൽ നിന്നും ചരിത്രത്തിലാദ്യമായി 3056 ഡോളറിലേക്ക് ഉയർന്നു. വിനിമയ വിപണിയിൽ രൂപയുടെ മൂല്യവും വർധിച്ചു. ഞായറാഴ്ച രൂപ 86.97ൽ നിന്നും 86.75ലെ തടസം മറികടന്ന് 1% മികവിൽ 85.97ലേക്ക് കരുത്ത് കാണിച്ചു. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 111 രൂപയാണ്.