Timely news thodupuzha

logo

ശിവസേനക്കാരെ വെല്ലുവിളിച്ച് കുനാൽ കമ്ര

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരേയുള്ള വിവാദ പരാമർശത്തിന് പിന്നാലെ കുനാൽ കമ്ര ശിവസേനക്കാരെ വെല്ലുവിളിക്കുന്ന ഓഡിയോയും പുറത്ത്.

ഷിൻഡെയെ രാജ്യദ്രോഹിയെന്ന് വിളിച്ചതിൽ കുപിതരായ ശിവസേനക്കാർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തിരുന്നു. ഇന്ത്യയിൽ ഒരിടത്തും നടക്കാൻ സമ്മതിക്കില്ലെന്നാണ് ശിവസേന കമ്രയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നിങ്ങളെ എവിടെ വച്ച് കണ്ടാലും സ്റ്റുഡിയോ തകർത്തതു പോലെ തച്ചു തകർക്കുമെന്നാണ് കമ്രയുടെ ഫോണിലേക്ക് വിളിച്ച് ശിവസേന പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നത്.

താനിപ്പോൾ തമിഴ്നാട്ടിലുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിലേക്ക് വരൂവെന്നുമാണ് കമ്ര വെല്ലുവിളിക്കുന്നത്. 53 സെക്കൻഡ് നീണ്ടു നിൽക്കുന്ന കോളിൽ അസഭ്യപരാമർശങ്ങളും ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *