Timely news thodupuzha

logo

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: എമിഗ്രേഷൻ ഇൻറലിജൻസ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. 25കാരിയായ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.

ഫോണിൽ സംസാരിച്ചു കൊണ്ട് നടന്നിരുന്ന മേഘ ട്രെയിൻ കണ്ടതോടെ പെട്ടെന്ന് ട്രാക്കിലേക്ക് തല വച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിൻ്റെ മൊഴി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോമിലായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ഐബിയിലും പൊലീസിലും പരാതി നൽകി. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് പൊലീസിൻറെ നിഗമനം. മരണത്തിനു തൊട്ടു മുൻപ് മേഘ ആരോടാണ് ഫോണിൽ സംസാരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ട്രെയിൽ കയറി ഫോൺ പൂർണമായും തകർന്ന നിലയിലായതിനാൽ വിവരങ്ങൾ കണ്ടെത്താൻ സമയമെടുത്തേക്കും.

പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനൻ്റെയും പാലക്കാട് കളക്റ്ററേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രൻ്റെയും ഏക മകളാണ് മേഘ. ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗം സെക്യൂരിറ്റി അസിസ്റ്റൻറായി ജോലിയിൽ പ്രവേശിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *