മ്യാൻമാർ: റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 12 കിലോമീറ്റർ അകലെയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 11.50 ഓടെ അനുഭവപ്പെട്ട ഭൂചലനം മിനിട്ടുകളോളം നീണ്ടുനിന്നു. കെട്ടിടങ്ങൾ കുലുങ്ങുന്നതിൻറെയും തകരുന്നതിൻറെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലും ബംഗ്ലാദേശ്, ലാവോസ്, തായ്‌ലൻഡ്, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
മ്യാൻമറിൽ ഭൂചലനം
