Timely news thodupuzha

logo

ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ തുടരുന്നു. വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ച പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. മൂന്നു പൊലീസുകാർ വീരമൃത്യു വരിച്ചു. പരസ്പരമുള്ള വെടിവയ്പ്പിനിടെ ഒരു ഓഫിസർ അടക്കം 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പരിശോധന തുടരുകയാണ്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ഷെ ഇ മൊഹമ്മദ്(ജെഇഎം) ഭീകരരുടെ സാനിധ്യം ജഘോലെ ഗ്രാമത്തിൽ ഉറപ്പായതിനെത്തുടർന്നാണ് സൈന്യം മറ്റു ഫോഴ്സുകളുടെ സഹായത്തോടെ സംയുക്തമായി തെരച്ചിൽ ആരംഭിച്ചത്. പൊലീസ്, എൻഎസ്ജി, ബിഎസ്എഫ്, സിആർപിഎഫ് എന്നിവരും ഓപ്പറേഷനിൽ പങ്കാളികളാണ്.

Leave a Comment

Your email address will not be published. Required fields are marked *