തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന വിവരം. ഗർഭഛിദ്രത്തിനായി വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് തയാറാക്കിയത്. ജൂലൈയിലാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയത്.
ഇതിന് ശേഷം പ്രതി സുകാന്ത് വിവാഹത്തിൽ നിന്നു പിന്മാറുകയായിരുന്നു. പെൺകുട്ടി മരിക്കുന്നതിൻറെ ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിന് സമ്മതമല്ലെന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്നുണ്ടായ മാനസിക സമർദമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.