Timely news thodupuzha

logo

എറണാകുളത്ത് വാഹനാപകടം; മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

എറണാകുളം: കച്ചേരിപ്പടിയിൽ ലോറി ബൈക്കിലിടിച്ചും കയറി മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. മലപ്പുറം വാഴയൂർ സ്വദേശി ഹാദി സിനാൻ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 1.30ഓടെ എറണാകുളം കച്ചേരിപടി സെൻറ് ആൻറണീസ് സ്കൂളിന് മുന്നിലാണ് അപകടമുണ്ടായത്. നാഷണൽ പെർമിറ്റ് ലോറി അമിത വേഗത്തിൽ ബൈക്കിൻറെ പിന്നിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ലോറിക്കടിയിൽപ്പെട്ട സിനാൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരന്നു. മലപ്പുറത്ത് നിന്നും എറണാകുളത്ത് എത്തിയ സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിയ ശേഷം താമസസ്ഥലത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. സുഹൃത്ത് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി നിഷാകാന്തിനെ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഹോട്ടൽ മാനേജ്‌മെൻറ് വിദ്യാർത്ഥിയായിരുന്നു സിനാൻ. ആബിദ് – റസീന ദമ്പതികളുടെ മകനാണ്. ആയിഷ മിൻഹാ, ഹാദിയ നൂറ, അൽ ജിതിൻ മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *