ന‍്യൂഡൽഹി: പാക്കിസ്ഥാൻ വംശജനും മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതിയുമായ തഹാവൂർ റാണയെ ഇന്ത‍്യയിലെത്തിച്ചു. ചോദ‍്യം ചെയ്യുന്നതിനു വേണ്ടി റാണയെ വൈകാതെ എൻഎഐ ആസ്ഥാനത്ത് എത്തിക്കും. ഐജിയും ഡിഐജിയും എസ്പിയും അടങ്ങുന്ന 12 അംഗ സംഘമാണ് റാണയെ ചോദ‍്യം ചെയ്യുക. എൻഐഎ പ്രതിയെ കസ്റ്റഡിയിലാക്കിയ ശേഷം മറ്റ് നടപടികൾ പൂർത്തിയാക്കുമെന്നാണ് വിവരം. നിലവിൽ തിഹാർ ജയിലിലാണ് റാണയെ പാർപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനായി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റാണയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ മുംബൈ ക്രൈം ബ്രാഞ്ചും ശ്രമിക്കുന്നുണ്ട്.
മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതി തഹാവൂർ റാണയെ ഇന്ത‍്യയിലെത്തിച്ചു
