ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും. മധുവിഹാർ പിഎസ് പ്രദേശത്ത് നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച മുതൽ വ്യോമഗതാഗതം പ്രതിസന്ധിയിലാണ്. 205 ലധികം വിമാനങ്ങൾ വൈകുകയും 50 ഓളം വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. നിരവധി യാത്രക്കാരെയാണ് ഇത് മോശമായി ബാധിച്ചത്. വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. മാണ്ഡി ഹൈസ്, ഡൽഹി ഗേറ്റ് എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ശനിയാഴ്ചയും ഡൽഹിയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, ഡൽഹിയിൽ ചൂട് ശക്തമായി തന്നെ തുടരുകയാണ്. താപനില പരമാവധി 27 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും; ഒരാൾ മരിച്ചു
