എടപ്പാൾ: മലപ്പുറം എടപ്പാളിൽ കാറിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിക്കുകയായിരുന്നു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബറിന്‍റെ മകൾ അംറംബിൻദ് ജാബിർ ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും വീട്ടുമുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്. മുറ്റത്ത് നിന്നിരുന്ന സ്ത്രീയുടെ പരുക്ക് ഗുരുതരമാണ്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപെട്ടത്. കാർ മുന്നോട്ടെടുക്കുന്നതിടെ വേഗത്തിൽ പിന്നോട്ട് വന്ന് മുറ്റത്ത് നിന്നവരെ ഇടിക്കുകയായിരുന്നെന്നാണ് വിവരം. കാർ വേഗത്തിൽ വന്നതിനാൽ ഇവർക്ക് മാറാനായില്ല. കുട്ടിയുടെ ദേഹത്തേക്ക് കാർ കയറിയതായാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.