Timely news thodupuzha

logo

എഫ്.എൻ.പി.ഒ ഇടുക്കി ജില്ലാ സമ്മേളനവും നിക്സ്ൺ ജോൺ അനുസ്മരണവും നടത്തി

തൊടുപുഴ: രാജ്യത്തെ തപാൽ ജീവനക്കാരുടെ ഏക അംഗീകൃത സംഘടന ആയ എഫ്.എൻ.പി.ഒ ദേശിയ തപാൽ യൂണിയനുകളുടെ ഇടുക്കി ഡിവിഷൻ സംയുക്ത സമ്മേളനവും യശശരീരനായ എഫ്.എൻ.പി.ഒ നേതാവ് നിക്സ്ൺ ജോൺ അനുസ്മരണവും നടത്തി. തൊടുപുഴ താലൂക് ഐഡഡ് സ്കൂൾ ടീച്ചഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വെച്ച് നടന്ന സമ്മേളനം എഫ്.എൻ.പി.ഒ സംസ്ഥാന ചെയർമാൻ കൂടി ആയ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും പീരുമേട് പോസ്റ്മാസ്റ്ററുമായ ഡോ. ഗിന്നസ് മാഡസാമിയെ സമ്മേളനത്തിൽ വെച്ച് ആദരിക്കുകയും അദ്ദേഹത്തെ എഫ്.എൻ.പി.ഒയിലേക്ക് സ്വീകരിക്കുകയും ചെയ്തു.

തപാൽ മേഖലയുടെ സ്വകാര്യ വത്കരണം എന്ത് വിലകൊടുത്തും എതിർക്കുമെന്ന് ഡീൻ കുര്യാക്കോസ് സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സമ്മേളനത്തോട് അനുബന്ധിച്ചു കല കായിക വിദ്യാഭ്യാസ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും വിരമിച്ചവരെ ആദരിക്കുകയും പുതിയ അംഗങ്ങൾക്ക് സ്വീകരണം സംഘടിപ്പിക്കുകയും ചെയ്തു.

എഫ്.എൻ.പി.ഒ സംസ്ഥാന കൺവീനർ കെ.വി സുധീർകുമാർ മുഖ്യപ്രഭാഷണം നടത്തി. എഫ്.എൻ.പി.ഒ ജില്ലാ ചെയർമാൻ ബെന്നി കെ.എഅധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോർജ്കുട്ടി ജോസ് സ്വാഗതം ആശംസിച്ചു. ജോൺസൻ ആവൊക്കാരൻ, എം.എസ് സനീഷ്‌കുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ടോണി തോമസ്, ഐ.എൻ.റ്റി.യു.സി തൊടുപുഴ റീജിയണൽ പ്രസിഡന്റ്‌ എം.കെ ഷൗഹുൽ ഹമീദ്, ഡി.സി.സി അംഗം പി.എ ഷാഹുൽ ഹമീദ് തുടങ്ങിയവർ ആശംസ നേർന്നു. തുടർന്ന് സംഘടന തെരഞ്ഞെടുപ്പ് നടത്തി. ജോർജ്കുട്ടി ജോസ്, അബ്ദുൽ കരീം എ.എസ്, സുഹൈൽ സുബൈർ എന്നിവരെ ഇടുക്കി ജില്ലാ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *