Timely news thodupuzha

logo

ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് റോബർട്ട് വാദ്ര ഇ.ഡി ഓഫിസിൽ

ന്യൂഡൽഹി: ഹരിയാനയിലെ ശിഖോപുർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് ഇൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് രണ്ടാമതും സമൻസ് നൽകി. ഇതെത്തുടർന്ന് അനുയായികളോടൊപ്പം വാദ്ര ഇഡി ഓഫിസിലെത്തി. കുറ്റം നിഷേധിച്ച വാദ്ര, ഇത് പ്രതികാര രാഷ്ട്രീയത്തിൻറെ ഭാഗമാണെന്നും ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോഴൊക്കെ തന്നെ അടിച്ചമർത്താൻ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് വാദ്ര. അന്വേഷണ ഏജൻസികളുടെ അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണ്. എനിക്കു ഭയമില്ല, കാരണം എനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിനു വേണ്ടി സംസാരിക്കുമ്പോൾ എന്നെ തടയുന്നു. പാർലമെൻറിൽ സംസാരിക്കാൻ രാഹുലിനെ അനുവദിക്കുന്നില്ല. എല്ലാത്തിനും പിന്നിൽ ബിജെപിയാണ്. ഞാൻ രാഷ്ട്രീയത്തിലിറങ്ങണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നു. ഞാനതിനു സന്നദ്ധനാകുമ്പോഴൊക്കെ പഴയ വിഷയങ്ങൾ കുത്തിപ്പൊക്കുകയാണ് അവർ ചെയ്യുന്നതെന്ന് റോബർട്ട് വാദ്ര പറഞ്ഞു. കഴിഞ്ഞ ഇരുപതു വർഷത്തിനിടെ 15 വട്ടമെങ്കിലും തനിക്ക് സമൻസ് കിട്ടിയിട്ടുണ്ടെന്നും, ഓരോ വട്ടവും പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടുണ്ടെന്നും വാദ്ര. 2008ലാണ് ഗുർഗാവിലെ ശിഖോപുർ ഗ്രാമത്തിൽ വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി ഏഴരക്കോടി രൂപയ്ക്ക് മൂന്നേക്കർ സ്ഥലം വാങ്ങിയത്. പിന്നീട് ഇത് ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് വിൽക്കാൻ കരാറായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *