തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിനു കനത്ത തിരിച്ചടി നൽകിയ ഇന്ത‍്യൻ സൈന‍്യത്തെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. ഇതൊരു തുടക്കം മാത്രമാണെന്നും ഭീകരർക്കെതിരേയുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരർക്കെതിരേ രാജ‍്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. തുടക്കം നന്നായി. തുടർന്നും ഇത്തരം നടപടികൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ‍്യത്തിനെതിരായ ഏതൊരു നീക്കത്തിനും കേന്ദ്ര സർക്കാരിന് പിന്തുണ നൽകുന്നു. ലോകരാഷ്ട്രങ്ങളുടെ മനസാക്ഷി ഇന്ത‍്യക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകർക്കെതിരേയുള്ള നടപടി തുടരുമെന്ന് എ.കെ ആൻറണി
