Timely news thodupuzha

logo

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിൻറെ സ്വപ്ന പദ്ധതി യാഥാർഥ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രവ്യാപാരത്തിൽ കേരളത്തിൻറെ പങ്ക് മുൻപ് ഏറെ വലുതായിരുന്നു.

അറിബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ പോയിരുന്നു. ഈ ചാനൽ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ.വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവർ സന്നിഹിതരായിരുന്നു. അങ്ങനെ നമ്മൾ ഇതും നേടി. ഇത് കേരളത്തിൻറെ ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരത്തിൻറെ നിമിഷമാണ്. ഏറ്റവും അഭിമാനകരമായ നിമിഷം.

രാജ്യത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പോർട്ടായി മാറുന്നു എന്ന് അധ്യക്ഷ പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു. പോർട്ട് ഓപ്പറേഷൻ സെൻറർ സന്ദർശിച്ചതിനു ശേഷം 11 മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിയത്. 8800 കോടി രൂപ ചെലവിട്ടാണ് തുറമുഖം നിർമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *