തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ അമ്പലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം. നടപ്പന്തലിലും ദീപസ്തംഭത്തിന് മുന്നിൽ നിന്നുമുള്ള വീഡിയോകൾ ചിത്രീകരിച്ചാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. വിവാഹങ്ങൾക്കും ആചാര പരമായ കാര്യങ്ങൾക്കും മാത്രമേ നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാവൂ എന്നായിരുന്നു ഹൈക്കോടതി വിധി. ഇത് ലംഘിച്ചാണ് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം. മുൻപ് നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസെടുത്ത ജസ്ന സലീമിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സെലിബ്രിറ്റികളോ വ്ളോകർമാരോ ആരും തന്നെ വീഡിയോ ചിത്രീകരിക്കുകയോ സാമൂഹ്യ മാധ്യമത്തിൽ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നായിരുന്നു ഉത്തരവ്.
ഗുരുവായൂർ അമ്പലത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം
