രാജാക്കാട്: രാജാക്കാട്ടിലെ ആദ്യകാല കുടിയേറ്റ കർഷക ദമ്പതികളുടെ വിവാഹ സപ്തതി ആഘോഷവും, കുടുംബ സംഗമവും നടത്തി.മുല്ലക്കാനം കൊച്ചുപുരയ്ക്കൽ ജോസഫ് ചിന്നമ്മ ദമ്പതികളുടെ എഴുപതാം വിവാഹ വാർഷികമാണ് ആഘോഷിച്ചത്.രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ ഫാ.ജിബി തെക്കേമുറി എം.എസ്.റ്റിയുടെ നേതൃത്വത്തിൽ നടന്ന കൃതജ്ഞതാ ബലി അർപ്പണത്തിന് ശേഷം ഭവനത്തിൽ കേക്കുമുറിക്കലും അനുമോദന സമ്മേളനവും നടത്തി. രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളി വികാരി ഫാ.മാത്യു കരോട്ടുകൊച്ചറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
സാൻജോ കോളേജ് മാനേജർ ഫാ.ജോബിൻ പേണാട്ടുകുന്നേൽ,എസ്.എച്ച് കോൺഗ്രിഗേഷൻ വൈസ് പ്രൊവിൻഷ്യാൽ
സിസ്റ്റർ ടെസി വടക്കേട്ട്,ആർ ബാലൻപിള്ള, അഡ്വ.സേനാപതി വേണു, കെ.എസ് അരുൺ,എം.പി ജോസ്,ജോഷി കന്യാക്കുഴി,
വൈഎംസിഎ പ്രസിഡൻ്റ് ബെന്നി പാലക്കാട്ട്,ട്രഷറർ ദേവസ്യ പൂവക്കാട്ട്,സിസ്റ്റർ ട്രീസാ മേരി,ബാബു കൊച്ചുപുര എന്നിവർ പ്രസംഗിച്ചു.തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.