ഇസ്ലാമാബാദ്: ഇന്ത്യൻ ഹൈകമ്മിഷൻ ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശിച്ച് പാക്കിസ്ഥാൻ സർക്കാർ. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തു വന്നത്. ബുധനാഴ്ച ഇന്ത്യ പാക് ഹൈ കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായാണ് പാക്കിസ്ഥാൻറെ നീക്കം. പദവിക്ക് അനുയോജ്യമല്ലാത്ത കാര്യങ്ങൾ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പാക് ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശിച്ചത്. മേയ് 13നും ഇന്ത്യ പാക് ഉദ്യോഗസ്ഥനെ ഇതേ കാരണംചൂണ്ടിക്കാട്ടി രാജ്യത്തിന് പുറത്തു പോകാൻ നിർദേശിച്ചിരുന്നു.
ഇന്ത്യൻ ഹൈകമ്മിഷൻ ഉദ്യോഗസ്ഥരെ പാക്കിസ്ഥാൻ പുറത്താക്കി
