ബേപ്പൂർ: കോഴിക്കോട് ഹാർബർ റോഡ് ജംക്ഷനിലെ ലോഡ്ജിൽ കൊല്ലം സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സോളമൻ(58) എന്നയാളെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ബേപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. വലപ്പണിക്കാരനാണ് സോളമൻ. സഹപ്രവർത്തകനായ അനീഷിൻറെ ലോഡ്ജ്മുറിയിൽ വെള്ളിയാഴ്ചയാണ് സോളമൻ എത്തിയത്. മുറി പുറത്ത് നിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. മുറിക്കു പുറത്തേക്ക് ചോര കണ്ടതിനെത്തുടർന്ന് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം.
കൊല്ലം സ്വദേശിയെ കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
