
ശാന്തൻ പാറ: കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി 31ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരം അരി കൊമ്പനെ മയക്കു വെടി വച്ച് പിടിച്ചു മാറ്റുന്നതിനുള്ള വൈൽഡ് ലൈഫ് വാർഡിന്റെ ഓർഡർ വന്നതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതായി ഡി.സി.സി പ്രസിഡന്റെ സി.പി. മാത്യു അറിയിച്ചു.

സമരം നയിച്ച ഡി.സി.സി. സെക്രട്ടറി എം.ഡി.അർജുനന് കരിക്കിൻ വെള്ളം നൽകി. ആനയെ പിടിച്ചു മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പൂപ്പാറയിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.

ഇതു വരെ ആനയെത്തിയിട്ടില്ലാത്ത സ്ഥാലങ്ങളിലാണ് ഇപ്പോൾ ഭീതിവിതച്ചുള്ള ആക്രമണം നടക്കുന്നത്. ആനയെത്തി വീടുകൾ നശിപ്പിക്കുകയും കൃഷികൾ നശിപ്പിക്കുനതും തുടർ സംഭവമായി മാറിയിരിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടയിൽ പഞ്ചായത്തിലെ ചുണ്ടലിൽ ഇന്ന് രാവിലെ നാല് മണിയോടെ അരി കൊമ്പൻ ഇറങ്ങി. ആക്രമണത്തിൽ രണ്ട് വീടുകൾ നശിപ്പിച്ചു.
