Timely news thodupuzha

logo

എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷകൾ മാർച്ച് നാലിലേക്ക് മാറ്റി

തിരുവനന്തപുരം: ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷകളുടെ തീയതി മാറ്റി. 27ന് നടക്കാനിരുന്ന പരീക്ഷകൾ മാർച്ച് നാലിലേക്കാണ് മാറ്റിയത്. 28ന് പല സ്ഥാലങ്ങളിലും തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാലാണ് ഈ നടപടി. എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകളിൽ മാറ്റമില്ല. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽ പരീക്ഷ.

28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷവെച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പെതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയാണ് നടത്തുക.

Leave a Comment

Your email address will not be published. Required fields are marked *