മൂലമറ്റം: ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം ഭാര്യ തൂങ്ങി മരിച്ചു. കരിപ്പലങ്ങാട് കൊളപ്പുറത്ത് സുകുമാൻൻ്റെ(85) കഴുത്തറുത്ത ശേഷം മരിച്ചെന്ന് കരുതി ഭാര്യ മിനി(80) തൂങ്ങി മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. നാളുകളായി കിടപ്പിലായിരുന്ന സുകുമാരന്റെ ശുശ്രൂഷക്കായി വന്നിരുന്ന സ്ത്രീ എത്തിയപ്പോൾ ഗെയ്റ്റും വീടും പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് അയൽവാസികളെ വിളിച്ചു ചേർത്ത് വീട് തുറക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല.
പിന്നീട് കുളമാവ് പോലീസിനെ വിവരം അറിയിച്ചു. അവർ നാട്ടുകാരുടെ സഹായത്താൽ മുറി തുറന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുകുമാരനെയായിരുന്നു കണ്ടത്. ഉടൻ തന്നെ ആ ബുലൻസ് വിളിച്ച് സുകുമാരനെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുകുമാരൻ്റെ കഴുത്തറത്ത ശേഷമാണ് ഭാര്യ വീടിനുള്ളിൽ തന്നെ തൂങ്ങി മരിച്ചത്. നാട്ടുകാർ വിളിച്ചപ്പോഴും പോലീസ് വന്നപ്പോഴും സുകുമാരന് ഞരക്കവും മൂളലും ഉണ്ടായിരുന്നു. ഇവർക്ക് കുട്ടികളില്ല. കുളമാവ് എസ്.ഐ.നസീറും സഘവും സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടത്തി കൊണ്ടിരിക്കുകയാണ്.