ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽപ്പെട്ട് കാർ കൊക്കയിലേക്കു മറിഞ്ഞു. അപകടത്തിൽ ഏഴു പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടം. പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാത്രി കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു കുടുംബങ്ങളിൽനിന്നുള്ള ഏഴു പേരാണ് മരിച്ചത്. 32 വയസുകാരനായ സഞ്ജു ബാഡി, ഭാര്യ തസും ബാഡി, അവരുടെ രണ്ട് മക്കളായ കച്ചുങ് ബാഡി (5), നിച്ച ബാഡി (2), ഗർഭിണിയായ ഒരു സ്ത്രീ, മറ്റ് രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. എന്നാൽ, പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതോടെ മണ്ണിനും മരങ്ങൾക്കുമൊപ്പം കാറും കൊക്കയിലേക്ക് പതിച്ചു. സംഭവസ്ഥലത്തു തന്നെ എല്ലാവരും മരിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.
അരുണാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു
