തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് അറിയിച്ച് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. ചിന്തയുടെ ശമ്പള കുടിശിക അടക്കം 26 ലക്ഷം രൂപയാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇതിൽ 18 ലക്ഷം രൂപ അനുവദിച്ചു. യുവജന കമ്മീഷന് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. എന്നാൽ ഇത് തികയാതെ വരുകയും ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിക്കുകയുമായിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന 18 ലക്ഷം.
ജീവനക്കാർക്ക് നൽകാൻ പണമില്ല; ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു
