ന്യൂഡൽഹി: നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനം ആരംഭിക്കും. ഇതിനിടയിലാണ് പ്രവർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരിന്റെ പേരുൾപ്പെടുത്തിയിരിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. തരൂരിനെ പ്രത്യേക ക്ഷണിതാവായെങ്കിലും സമിതിയിലേക്ക് എത്തിക്കുമെന്നാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. ശശി തരൂരിൻ്റെ പേര് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ്. നാളെ തുടങ്ങുന്ന സമ്മേളനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കേ പ്രതിപക്ഷ സഖ്യത്തിലടക്കമുള്ള നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും.
സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിലും തീരുമാനമുണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. റായ്പൂപൂരിൽ പ്ലീനറി സമ്മേളനം നടക്കാൻ പോകുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ ഒരുക്കി. അതിന്റെ ഭാഗമായി രണ്ടായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.