കാസർകോട്: ഗവൺമെന്റ് കോളജിൽ കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിനക്ത്ത് പൂട്ടിയിട്ടു. കോളേജിനകത്തെ കുടിവെള്ളം മലിനമായതിനെ സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച പ്രിൻസിപ്പലിനെ സമീപിച്ച എസ്.എഫ്.ഐ പ്രവർത്തകരെയാണ് ചേമ്പറിനകത്ത് പൂട്ടിയിട്ടത്.
പൊലീസ് വന്നതിനുശേഷമാണ് പ്രശ്നത്തിന് താൽകാലിക പരിഹാരമായത്. ചൊവ്വാഴ്ച കുടിവെള്ള പ്രശ്നത്തിന്റെ സ്ഥിതി തിരക്കിയ വിദ്യാർഥികളോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു. വിദ്യാർഥികൾക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാൻ അവകാശമില്ലെന്നും നിന്നുകൊണ്ട് സംസാരിക്കണമെന്നുമാണ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടത്.