വണ്ണപ്പുറം: ഗാന്ധി ദർശൻ വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കസ്തൂർബാ ഗാന്ധിയുടെ 78 ആം ചരമവാർഷിക ദിനം ആചരിച്ചു. വണ്ണപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു കൊണ്ട് കസ്തൂർബാ ചിത്രത്തിന് മുൻപിൽ പുഷ പാർച്ചന നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയ്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ജെ.പീറ്ററായിരുന്നു മുഖ്യ പ്രഭാക്ഷണം. ജോർജ്ജ് ജോൺ, ഐഷ, നാസർ, ബിന്ദു വിൻസന്റ് റീന ജോസ്, ആശ, അച്ചാമ്മ വർഗീസ്, രാമകൃഷ്ണൻ വൈക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
.
കസ്തൂർബാ ചരമവാർഷിക ദിനം ആചരിച്ചു
