കോഴിക്കോട്: പരാതി പരിഹരിക്കുന്നതിനായി വ‍്യാപാരിയിൽ നിന്നും ആഡംബര വാച്ച് പ്രതിഫലമായി വാങ്ങിയെന്ന് ആരോപണം നേരിടുന്ന എസ്ഐക്കെതിരേ രഹസ‍്യാന്വേഷണ വിഭാഗത്തിൻറെ അന്വേഷണം. കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരേയാണ് രഹസ‍്യാന്വേഷണ വിഭാഗത്തിൻറെ അന്വേഷണം. സ്റ്റേഷനിലെ എസ്എച്ച്ഒക്കെതിരേയായിരുന്നു പരാതി പരിഹരിക്കുന്നതിന് പ്രതിഫലമായി വാച്ച് കൈപ്പറ്റിയെന്ന് ആദ‍്യം ആരോപണം ഉയർന്നത്.

തുടരന്വേഷണത്തിൽ എസ്ഐ വാച്ച് കൈപ്പറ്റിയതായി കണ്ടെത്തുകയും സംഭവം പൊലീസുകാർക്കിടയിൽ ചർച്ചയാവുകയും ചെയ്തതോടെയാണ് രഹസ‍്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. എസ്ഐ മുമ്പും സമാന കേസുകളിൽ ആരോപണ വിധേയനായിരുന്നുവെന്നാണ് വിവരം.