Timely news thodupuzha

logo

സിനിമാ ടിക്കറ്റുകൾക്ക് അമിത നിരക്ക്; തിയെറ്റർ ഉടമകൾക്ക് മദ്രാസ് ഹൈക്കോടതിയുടെ താക്കീത്

ചെന്നൈ: സിനിമാ ടിക്കറ്റുകൾക്ക് അമിത വില ഈടാക്കുന്ന തിയെറ്റർ ഉടമകൾക്കെതിരേ മദ്രാസ് ഹൈക്കോടതി. സിനിമാ ടിക്കറ്റിന് അമിത വില പ്രേക്ഷകരിൽ നിന്നും വാങ്ങി അവരെ ചൂഷണം ചെയ്യാൻ തിയെറ്റർ ഉടമകൾക്ക് അനുവാദമില്ലെന്ന് കോടതി പറഞ്ഞു. പ്രേക്ഷകരിൽ നിന്നും ഈടാക്കിയ തുക അവർക്ക് തന്നെ തിരിച്ചു നൽകണമെന്ന് കോടതി വ‍്യക്തമാക്കി.

അമിത നിരക്ക് വാങ്ങുന്ന തിയെറ്റർ ഉടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാർ രൂപികരിച്ച കമ്മിറ്റിയോട് കോടതി നിർദേശിച്ചു. സിനിമകൾ റിലീസ് ചെയ്യുന്ന ആദ‍്യ ദിവസങ്ങളിൽ തിയെറ്റർ ഉടമകൾക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകികൊണ്ട് സർക്കാർ 2024ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ തിയെറ്റർ ഉടമകൾ ഉത്തരവ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച റിട്ട. ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

Leave a Comment

Your email address will not be published. Required fields are marked *