റായ്പുർ: 20204 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം ഇന്നു തുടങ്ങും. ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്പുരിലാണ് സമ്മേളനം ചേരുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കും. ദേശീയ തലത്തിലുള്ള സഖ്യരൂപീകരണമുൾപ്പെടെ ചർച്ചാ വിഷയമാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുക്കുക, മല്ലികാർജുൻ ഖാർഗെ പാർട്ടി അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് അംഗീകരിക്കുക തുടങ്ങിയവ ഉൾപ്പെടെയാണ് സമ്മേളനത്തിന്റെ അജൻഡ. ഭാരത് ജോഡോ യാത്രയെക്കുറിച്ചും ഗുജറാത്തിൽ നിന്ന് അസമിലേക്ക് രാഹുൽ പദ്ധതിയിടുന്ന യാത്രയെപ്പറ്റിയും ചർച്ച ചെയ്യുന്നതാണ്.