Timely news thodupuzha

logo

ഡൽഹിയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ന്യൂഡൽഹി: ഡൽഹിയിൽ വരുന്ന ആഴ്ചകളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. ഏപ്രിൽ 7,8 തീയതികളിൽ താപനില ക്രമാതീയമായി ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പരമാവധി താപനില 42 ഡിഗ്രി വരെ എത്തിയേക്കും. ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവയുൾപ്പെടെ നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഐഎംഡി (India Meteorological Department) ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകുന്നുണ്ട്. ശനിയാഴ്ച ചൂടിന് പുറമേ ഉപരിതല കാറ്റിനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. വെള്ളിയാഴ്ച ഡൽഹിയിൽ പരമാവധി താപനില 38.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്, ഇത് സാധാരണയേക്കാൾ 4.4 ഡിഗ്രി കൂടുതലാണ്. കുറഞ്ഞ താപനില 18.8 ഡിഗ്രി സെൽഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *