കോട്ടയം: വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേര കൊണ്ട് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് ഒരു വർഷം തടവും 3000 രൂപ പിഴയും. പാമ്പാടി നെടുംകുഴി മാധവശ്ശേരിൽ വീട്ടിൽ സാജു തോമസിനെയാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേര കൊണ്ട് എറിഞ്ഞു പരുക്കേല്പിക്കുകയായിരുന്നു. തുടർന്ന് പാമ്പാടി പൊലീസ് ഗാർഹിക പീഡന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. പാമ്പാടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ ആയിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.
കോട്ടയത്ത് വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേരകൊണ്ട് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചയാൾക്ക് ഒരു വർഷം തടവും 3000 രൂപപിഴയും
