Timely news thodupuzha

logo

‘പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ബി.ബി.സി ചെയ്തത്’; വി.മുരളീധരന്‍

കോഴിക്കോട്: ആരൊക്കെ പാടി പുകഴ്ത്തിയാലും ബി.ബി.സിയുടെ ഗൂഡലക്ഷ്യം മറച്ചു വെക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ഇവര്‍ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പൻ ആയാലും ഈ കാര്യം അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം അല്ലെന്നു ബി.ബി.സി പറയുമ്പോൾ അത് അംഗീകരിക്കാൻ പറ്റില്ല. മാധ്യമ പ്രവർത്തനം ഉത്തരവാദിത്തരഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *