കണ്ണൂർ: ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ ദല്ലാൾ നന്ദകുമാറിൻറെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജൻ. ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെ കാണാൻ കൊച്ചിയിലെ ആശുപത്രിയിൽ പോയി മടങ്ങും വഴി, കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതിൽ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു.
നന്ദകുമാറിൻറെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്. ഇതിനെ മനപൂർവ്വം വിവാദമാക്കുക ആയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിൻറെ ഭാഗമായാണ് അത് വിവാദമാക്കിയതെന്നും ഇ.പി വ്യക്തമാക്കി.