കോഴിക്കോട്: നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി.ബെഹിർ ഷാന്, കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് അഡീഷണൽ ഡി.എം.ഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
വിശദമായി അന്വേഷണം ആവശ്യമാണെന്ന് എ.ഡി.എം.ഒ പറയുന്നുണ്ട്. അതിനാൽ വിദഗ്ധ വൈദ്യ സംഘം കൂടുതൽ പരിശോധന നടത്തും. ആശുപത്രി അധികൃതരെ ഉൾപ്പടെ വിളിച്ചുവരുത്തി തിങ്കളാഴ്ച തെളിവെടുക്കുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയത് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരമായിരുന്നു.