തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായി ഹരിത വിദ്യാലയം റിയാൽറ്റി ഷോ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങൾ മികച്ച മാതൃക സൃഷടിക്കുന്നു. പക്ഷെ ഈ യാഥാർത്ഥ്യം പലപ്പോഴും തമസ്ക്കരിക്കുകയാണ്. പശ്ചാത്തല സൗകര്യവും അധ്യായനവും മികച്ചതാക്കി. ഇതിന്റ തെളിവാണ് 10 ലക്ഷം വിദ്യാർത്ഥികൾ പുതുതായി വന്നത്.
മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കും. പഠിച്ച അനുഭവം വച്ചു കൊണ്ട് ക്ലാസെടുത്താൽ മതിയാകില്ലെന്നും ന്യൂതന ആശയങ്ങൾക്കൊപ്പം ചരിത്രബോധവും പകർന്ന് നൽകണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ നേട്ടമുണ്ടാക്കിയതിന്റെ പേരിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.