Timely news thodupuzha

logo

‘പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം’; മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഎം – കോൺ​ഗ്രസ് സഖ്യത്തിന്റെ പരാജയത്തിൽ പ്രതികരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല. കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും ബി.ജെ.പി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ സ്പോൺസേഡ് സമരമാണ് കേരളത്തിൽ നടത്തുന്നത്. പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം.

പാചകവാതക വിലവർധനയിൽ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. പക്ഷെ പ്രതിപക്ഷം ബിജെപിയുടെ ചാവേർ ആയി സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയാണെന്നും മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *