Timely news thodupuzha

logo

ഇക്കാനഗറിലെ തർക്കഭൂമിയിൽ സർവ്വേ നടപടികൾക്ക് തുടക്കം കുറിച്ചു

മൂന്നാർ: കെ.എസ്.ഇ.ബിയുടെ സ്‌കെച്ച് പ്രകാരമുള്ള 16.55 ഏക്കർ ഭൂമിയിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചുകൊണ്ട് ഇക്കാനഗറിലെ തർക്കത്തിൽ കിടക്കുന്ന സ്ഥലത്ത് സർവ്വേ നടപടികൾക്ക് റവന്യുവകുപ്പ് തുടക്കം കുറിച്ചു. ഇക്കാനഗറിലെ സർവ്വേ നമ്പർ 843-ൽപ്പെട്ട ഭൂമിയിൽ നൂറുകണക്കിന് കുടുംബങ്ങളിലെ അഞ്ചാമത്തെ തലമുറകളാണ് താമസിക്കുന്നത്.

കാലങ്ങളായി ഇവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടാൻ കെ.എസ്.ഇ.ബി ശ്രമിച്ചിരുന്നു. അതിന്റെ ഭാ​ഗമായി മലകൾ കീഴടക്കി അവിടങ്ങളിൽ കോടികൾ മുടക്കി വേലിയും നിർമ്മിച്ചതാണ്. ഇതോടെ സ്വന്തം ഭൂമിയിൽ നിന്നും കുടിയിറക്ക് ഭീഷണി നേരിട്ട കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. റവന്യുവകുപ്പിന് ഭൂമികൾ അളന്ന് തിട്ടപ്പെടുത്തുവാൻ കോടതി നിർദ്ദേശവും നൽകി. തുടർന്നാണ് മൂന്നാർ വില്ലേജ് ഓഫീസർ എൻ.എസ് ബിജിയുടെ നേത്യത്വത്തിൽ താലൂക്ക് സർവ്വെയർ അരുൺകുമാർ, വി.എഫ് ആരതി തുടങ്ങിയവർ സർവ്വേ നടപടികൾക്കായി അവിടേക്ക് എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *