Timely news thodupuzha

logo

Timely A

കേരള ഗവർണറുടെ പരിപാടിയിൽ സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും ജി.ആർ അനിലും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണവുമായി മന്ത്രിമാരായ വി ശിവൻകുട്ടിയും ജി.ആർ അനിലും. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിമ്പിക് ഡേ റൺ പരിപാടിക്കിടെയാണ് സംഭവം. ഗവർണർ പ്രസംഗിക്കുമ്പോൾ സുരേഷ് ഗോപി സ്റ്റേജ് വിട്ടിറങ്ങിയിരുന്നു. ഇതോടെ അവിടെ നിന്നിരുന്ന വിദ്യാർഥികളടക്കമുള്ള ജനക്കൂട്ടം സുരേഷ് ഗോപിയുടെ അടുത്തേക്ക് നീങ്ങുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അവിടെയുണ്ടായ ബഹളം മൂലം ഗവർണറുടെ പ്രസംഗം ശരിക്കും കേൾക്കാത്ത അവസ്ഥയുണ്ടായി. കൃത്യമായ …

കേരള ഗവർണറുടെ പരിപാടിയിൽ സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും ജി.ആർ അനിലും Read More »

മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥരോട് ശമ്പളം തന്നിട്ട് ഊതാമെന്ന് കെ.എസ്.ആര്‍.റ്റി.സി ഡ്രൈവർ

കാഞ്ഞങ്ങാട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ബ്രീത്ത് അലൈസറുമായി എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നില്‍, ശമ്പളം തന്നിട്ട് ഊതാമെന്ന് നിലപാടെടുത്ത കെ.എസ്.ആര്‍.റ്റി.സി ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തി. കെ.എസ്.ആര്‍.റ്റി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ ഡ്രൈവറും കേരള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ(ഐ.എൻ.റ്റി.യു.സി) ജില്ലാ സെക്രട്ടറിയുമായ ചുള്ളിക്കര സ്വദേശി വിനോദ് ജോസഫാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ ഏഴിന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന പാണത്തൂർ – ഇരിട്ടി ബസിലെ ഡ്രൈവറായ വിനോദ് പുലർച്ചെ ജോലിക്കായി എത്തിയപ്പോഴാണ് ബ്രീത്ത് അനലൈസറുമായി ഇൻസ്പെക്ടർമാർ എത്തിയത്. ഇദ്ദേഹത്തോട് ബ്രീത്ത് …

മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥരോട് ശമ്പളം തന്നിട്ട് ഊതാമെന്ന് കെ.എസ്.ആര്‍.റ്റി.സി ഡ്രൈവർ Read More »

നോട്ടീസ്‌ കിട്ടിയ വ്യാപാരികൾക്ക്‌ കൃത്യമായ കണക്ക്‌ ലഭ്യമാക്കാൻ ഒരു അവസരം കൂടി നൽകി ജി.എസ്.റ്റി കൗൺസിൽ

തിരുവനന്തപുരം: ഇൻപുട്ട്‌ ടാക്‌സ് ക്രെഡിറ്റ് വിഷയത്തിൽ റിട്ടേണുകൾ കൃത്യമായ സമയത്ത് നൽകാത്തത് മൂലം നോട്ടീസ്‌ ലഭിച്ച വ്യാപാരികൾക്ക്‌ കൃത്യമായ കണക്ക്‌ ലഭ്യമാക്കാൻ ഒരു അവസരം കൂടി നൽകാൻ ജി.എസ്.റ്റി കൗൺസിൽ തീരുമാനിച്ചു. 2021 വരെയുള്ള റിട്ടേണുകളിൽ ഇൻപുട്ട്‌ ക്രഡിറ്റുമായി ബന്ധപ്പെട്ട്‌ നോട്ടീസ്‌ ലഭിച്ച വ്യാപാരികൾക്കാണ്‌ ഈ സൗകര്യം ഒരുങ്ങുക. മനപൂർവമായ നികുതി വെട്ടിപ്പ്‌ ഇല്ലാത്ത നോട്ടീസുകൾക്ക്‌ പലിശയും പിഴയും കൂടാതെ നികുതി ബാധ്യത തീർക്കുന്നതിനും, അനാവശ്യമായ കുറേ നിയമ നടപടികൾ ഒഴിവാക്കുന്നതിനുള്ള തീരുമാനവും കൗൺസിലിൽ ഉണ്ടായി. ജി.എസ്‌.റ്റിയിലെ …

നോട്ടീസ്‌ കിട്ടിയ വ്യാപാരികൾക്ക്‌ കൃത്യമായ കണക്ക്‌ ലഭ്യമാക്കാൻ ഒരു അവസരം കൂടി നൽകി ജി.എസ്.റ്റി കൗൺസിൽ Read More »

കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന്(തിങ്കൾ) ആരംഭിക്കും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ജുലൈ അഞ്ചിനായിരുന്നു ക്ലാസുകൾ ആരംഭിച്ചത്. ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ നിലവിൽ സ്ഥിര പ്രവേശനം നേടിയിട്ടുണ്ട്. അതേസമയം ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെൻററി അലോട്‌മെൻറ് സമയത്ത് അഡ്മിഷൻ ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് …

കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും Read More »

പതിനെട്ടാം ലോക്സഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഇന്നും നാളെയും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 26ന് പുതിയ ലോക്സഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പ്. 27ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും. ജൂലൈ മൂന്നിന് രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിലെ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുന്നതോടെ ആദ്യ സമ്മേളനം സമാപിക്കും. വൈകാതെ ബജറ്റ് സമ്മേളനത്തിനായി സഭ വീണ്ടും ചേരും. രണ്ട് ടേമായി തനിച്ച് കേവല ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയും പ്രധാനമന്ത്രി മോദിയും സഖ്യത്തെ …

പതിനെട്ടാം ലോക്സഭാ സമ്മേളനം ഇന്ന് ആരംഭിക്കും Read More »

ക​ല്ല​ടി​ക്കോ​ട് ഗ​ർ​ഭി​ണി​യാ​യ യുവതിയെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയ കേസ്; ഭർത്താവ് കസ്റ്റഡിയിൽ

ക​ല്ല​ടി​ക്കോ​ട്: ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യ യുവതിയെ ദൂ​രു​ഹ​ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ക​രി​മ്പ വെ​ട്ടം പ​ടി​ഞ്ഞാ​ക്ക​ര​യി​ൽ സ​ജി​തയെ​യാ​ണ്(26)​ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് നി​ഖി​ലി​നെ(28) ത​മി​ഴ്നാ​ട് പോ​ലീ​സ് സേ​ല​ത്തു​ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​ര​ള പോ​ലീ​സി​ന് കൈ​മാ​റി. നി​ഖി​ൽ സ​ജി​ത​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണ​ത്തെ തു​​ട​ർ​ന്ന് നി​ഖി​ലി​നെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും കാ​ണാ​താ​യി​രു​ന്നു. സ​ജി​ത​യു​ടെ ക​ഴു​ത്തി​ൽ ചെ​റി​യ മു​റി​വു​ണ്ടെ​ന്നും നി​ഖി​ലി​നെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്താ​ൽ മാ​ത്ര​മേ …

ക​ല്ല​ടി​ക്കോ​ട് ഗ​ർ​ഭി​ണി​യാ​യ യുവതിയെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയ കേസ്; ഭർത്താവ് കസ്റ്റഡിയിൽ Read More »

യാത്രക്കാരുടെ അടുത്തെത്തും, കൊച്ചിൻ ഡ്യൂട്ടി ഫ്രീ

കൊച്ചി: അന്താരാഷ്ട്രാ വിമാനത്താവളത്തിലെ രാജ്യാന്തര പുറപ്പെടൽ യാത്രക്കാർക്കായി കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ പുതിയ ഷോപ്പിങ്ങ് സേവനങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിനകത്തെ അവസാന നിമിഷ ഷോപ്പിങ്ങിനായി ലാസ്റ്റ് മിനിറ്റ് ഷോപ്പ് ടെർമിനൽ മൂന്നിലെ ഡിപാർച്ചർ ഏരിയയിൽ പ്രവർത്തനം തുടങ്ങി. ഇതോടൊപ്പം ടെർമിനലിൽ ചുറ്റിക്കറങ്ങുന്ന ഷോപ്പ് ഓൺ വീൽസ് ബഗ്ഗിയും സേവനം തുടങ്ങി. വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പായി യാത്രക്കാർക്ക് എന്തെങ്കിലും ആവശ്യമായി വന്നാൽ ഉടൻ പർച്ചേസ് നടത്താൻ അവസരമൊരുക്കുന്നതാണ് ലാസ്റ്റ് മിനിറ്റ് ഷോപ്പ്. പ്രീമിയം പെർഫ്യൂം, സ്വീറ്റ്സ്, മറ്റ് ഡ്യൂട്ടി …

യാത്രക്കാരുടെ അടുത്തെത്തും, കൊച്ചിൻ ഡ്യൂട്ടി ഫ്രീ Read More »

ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മൺസൂൺ സുരക്ഷ, മുവാറ്റുപുഴയിൽ സന്ധ്യാ ക്ലാസ്സ് നടത്തി

മുവാറ്റുപുഴ: ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴയിലെ ഏറ്റവും കൂടുതൽ ഓട്ടോറിക്ഷ തൊഴിലാളികളുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ(പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഓട്ടോ ഓടിക്കുന്നവർക്ക് വേണ്ടി), മൺസൂൺ സുരക്ഷയുടെ ഭാഗമായി സന്ധ്യാ ക്ലാസ്സ് സംഘടിപ്പിച്ചു. മഴക്കാല മോഷ്ടാക്കളെ പിടികൂടുന്നതിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്. സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ അവരെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറുക, സംശയാസ്പദമായ സാഹചര്യങ്ങളിലും സ്ഥലങ്ങളിലും ഓട്ടോറിക്ഷ വിളിച്ച് കൊണ്ട് പോയാൽ അത് അപകട സാധ്യതയുള്ളതാണെങ്കിൽ പോലീസിനെ അറിയിക്കുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. സാമൂഹ്യ വിരുദ്ധരുടെയും …

ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മൺസൂൺ സുരക്ഷ, മുവാറ്റുപുഴയിൽ സന്ധ്യാ ക്ലാസ്സ് നടത്തി Read More »

ഇടുക്കി ശാന്തമ്പാറയിൽ വയോധികൻ്റെ സ്ഥലം തട്ടിയെടുത്തതായി പരാതി

രാജാക്കാട്: ശാന്തമ്പാറ പോത്തൊട്ടിയിൽ വയോധികൻ്റെ സ്ഥലം തട്ടിയെടുത്തതായി പരാതി. പേത്തൊട്ടി രങ്കസ്വാമി മകൻ 76 വയസ്സുള്ള നടുവീട് പാണ്ഡ്യൻ ആണ് പരാതിക്കാരൻ.ശാന്തമ്പാറ പഞ്ചായത്തിലെ പേത്തൊട്ടിയിൽ പാണ്ഡ്യൻ്റെ ഉടമസ്ഥതയിലുള്ള 2 ഏക്കർ 96 സെൻ്റ് ഭൂമിയിൽ ഒരേക്കർ 30 സെൻ്റ് ഭൂമി മകൾ കമലക്ക് എഴുതിക്കൊടുക്കുവാൻ പോയപ്പോൾ സ്വമേധയാ എഴുതിക്കൊടുത്ത സ്ഥലം കൂടാതെ ഒരേക്കർ 66 സെൻ്റ് വസ്തുവും കൂടി താൻ അറിയാതെ എഴുതി മാറിയെന്നും,എഴുത്തും വായനയും അറിയാത്ത എന്നെ കബളിപ്പിച്ചാണ് ആധാരമെഴുത്തുകാരനും, ശാന്തമ്പാറ ക്കാരനായ ഒരു രാഷ്ട്രീയ …

ഇടുക്കി ശാന്തമ്പാറയിൽ വയോധികൻ്റെ സ്ഥലം തട്ടിയെടുത്തതായി പരാതി Read More »

പത്തനംതിട്ടയിൽ വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിയായ കുഞ്ഞ് മരിച്ചു

പത്തനംതിട്ട: വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി മാങ്കുളത്ത് ഷബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. അപകട സമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുകളിലത്തെ നിലയിൽ നിർമാണ പ്രവർത്തനം നടന്നുവരികയായിരുന്നു. മാതാവ് സജീന തുണിയലക്കുന്നതിനിടെ കുട്ടി വീടിന്റെ മുകളിലോട്ട് പോവുകയായിരുന്നു. ഇതിനിടെ അസ്രായുടെ കാൽ വഴുതി താഴോട്ട് വീഴുകയായിരുന്നു.

മലപ്പുറത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറപ്പെടുവിച്ച് മുന്നറിയിപ്പ് പ്രകാരം മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ – വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ …

മലപ്പുറത്ത് റെഡ് അലര്‍ട്ട് Read More »

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതി. ശനിയാഴ്ച കാന്‍റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്‍റീൻ വളരെ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറ‍ഞ്ഞു. പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്‍റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കണ്ടെത്തിയ പഞ്ചായത്ത് അധികൃതർ കാന്‍റീൻ അടച്ചു പൂട്ടി.

ലൈം​ഗി​ക അ​തി​ക്ര​മം ത​ട​ഞ്ഞ പ​ന്ത്ര​ണ്ടു​കാ​രി​യെ പി​താ​വ് ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു

മി​യാ​പു​ർ: ലൈം​ഗി​കാ​തി​ക്ര​മം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പി​താ​വ് പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യാ​യ മ​ക​ളെ ​കൊ​ന്ന് കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു. തെ​ല​ങ്കാ​ന​യി​ലെ മി​യാ​പൂ​രി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. നി​ര​ന്ത​ര​മാ​യി അ​ശ്ലീ​ല വീ​ഡി​യോ കാ​ണു​ന്ന ഇ​യാ​ൾ ല​ഹ​രി​യ്ക്ക് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​ളെ കൊ​ന്ന് കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​തി​ന് പി​ന്നാ​ലെ അ​ന്വേ​ഷ​ണം വ​ഴി തെ​റ്റി​ക്കാ​നാ​യി ഇ​യാ​ൾ പോ​ലീ​സി​ൽ മ​ക​ളെ കാ​ണാ​നി​ല്ല​ന്ന് പ​രാ​തി​യും ന​ൽ​കി. ഈ ​മാ​സം ഏഴിന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടക്കുന്നത്. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ക​ട​യി​ൽ നി​ന്ന് മ​ട​ങ്ങാ​ൻ നി​ന്ന പെ​ൺ​കു​ട്ടി​യെ പി​താ​വ് വാ​ഹ​ന​ത്തി​ൽ കൂ​ടെ​ക്കൂ​ട്ടി. …

ലൈം​ഗി​ക അ​തി​ക്ര​മം ത​ട​ഞ്ഞ പ​ന്ത്ര​ണ്ടു​കാ​രി​യെ പി​താ​വ് ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാ​റ്റിം​ഗി​ലൂ​ടെ പ്ര​ലോ​ഭി​പ്പി​ച്ചു വ​രു​തി​യി​ലാ​ക്കിയ ശേഷം പീ​ഡി​പ്പി​ച്ചു; യു​വാ​വി​ന് 22 വ​ർ​ഷം ക​ഠി​ന​ ത​ട​വ്

അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 22 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,20,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് അ​ടൂ​ർ അ​തി​വേ​ഗ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജ് മ​ഞ്ജി​ത്ത് ഉ​ത്ത​ര​വാ​യി. പു​ന​ലൂ​ർ അ​റ​ക്ക​ൽ ഇ​ട​യം​ച​ന്ദ്ര​മം​ഗ​ല​ത്ത് വീ​ട്ടി​ൽ അ​നു​ലാ​ലി​നെ​യാ​ണ്(ച​ന്തു – 27) ശി​ക്ഷി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​മാ​യി വ്യാ​ജ പേ​രി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ക​യും പ​ണ​യം വ​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്തു ന​ൽ​കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​ൻ ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ അ​ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​വി​ടെ​ നി​ന്നും ബൈ​ക്കി​ൽ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാ​റ്റിം​ഗി​ലൂ​ടെ പ്ര​ലോ​ഭി​പ്പി​ച്ചു വ​രു​തി​യി​ലാ​ക്കിയ ശേഷം പീ​ഡി​പ്പി​ച്ചു; യു​വാ​വി​ന് 22 വ​ർ​ഷം ക​ഠി​ന​ ത​ട​വ് Read More »

ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസിന്‍റെ ഓഫീസ് ഇടിച്ച് തകർത്തു

അമരാവതി: ആന്ധ്രാപ്രദേശിൽ തുറന്ന പോരുമായി മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. അധികാരത്തിലേറിയതിനു പിന്നാലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കും മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കുമെതിരേ ബുൾഡോസർ രാഷ്ട്രീയം പയറ്റുകയാണ് നായിഡു. ഗുണ്ടൂർ ജില്ലയിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഓഫിസ് തകർത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഹൈക്കോടതി ഉത്തരവിന് പോലും വില കൽപ്പിക്കാതെയാണ് സർക്കാർ കെട്ടിടം ഇടിച്ച് നിരത്തിയതെന്ന് ജഗൻ മോഹൻ റെഡ്ഡി ആരോപിക്കുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അധികൃതർ വൈഎസ്ആർ കോൺഗ്രസിന്‍റെ ഓഫീസ് തകർത്തത്. നായിഡു …

ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസിന്‍റെ ഓഫീസ് ഇടിച്ച് തകർത്തു Read More »

ഉത്തർ പ്രദേശിൽ പിതൃത്വത്തെ സംശയിച്ച് ഒരു വയസ്സുള്ള കുഞ്ഞിനെ അച്ഛൻ കൊന്നതായി പരാതി

ബഹ്‌റൈച്ച്: യു.പിയിൽ ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതൃത്വത്തിൽ പ്രതി നിരന്തരമായി സംശയം ഉന്നയിച്ചിരുന്നുവെന്നും കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ശനിയാഴ്ചയാണ് കുട്ടിയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. അന്വേഷണം തുടരുകയാണ്.

പൊതു പരീക്ഷകളിലെ തട്ടിപ്പ് തടയാൻ പുതിയ നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർച്ചകൾ തുടർകഥകളാകുന്ന സാഹചര്യത്തിൽ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ട് ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം(പബ്ലിക് എക്‌സാമിനേഷൻ ആക്ട് 2024) വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബിൽ ഫെബ്രുവരി ആറിന് ലോക്സഭയിലും ഫെബ്രുവരി ഒമ്പതിന് രാജ്യസഭയും പാസാക്കുകയായിരുന്നു. ഇരു സഭകളുടെയും അംഗീകാരത്തിന് ശേഷം ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിൽ ഒപ്പ് വെയ്ക്കുകയും ചെയ്തിരുന്നു. നിയമം വെള്ളിയാഴ്ച(ജൂൺ …

പൊതു പരീക്ഷകളിലെ തട്ടിപ്പ് തടയാൻ പുതിയ നിയമം പ്രാബല്യത്തിൽ Read More »

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. 165 ഓളം പേരാണ് ചികിത്സയിൽ തുടരുകയാണ്. ഇതിൽ 30 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒട്ടേറെപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം നൽകും. ആശുപത്രികളിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സയും 50000 രൂപ അടിയന്തര സഹായവും നൽകും. ദുരന്തത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും …

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു Read More »

ലോക സംഗീത ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ സംഗീത വീഡിയോ തരംഗമാകുന്നു

തൊടുപുഴ: ലോക സംഗീത ദിനത്തില്‍ സംഗീത വിരുന്നൊരുക്കി കല്ലാനിക്കല്‍ സെന്‍റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കല്ലാനിക്കല്‍ സെന്‍റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് സംഗീത വീഡിയോക്ക് രൂപം നല്‍കിയിരിക്കുന്നത്. സംഗീതം ഹൃദയ ഭാഷയാണെന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും അത് ഉള്‍കൊള്ളേണ്ടവരാണെന്നുമുള്ള ചിന്തയില്‍ നിന്നാണ് സംഗീത ദിനത്തില്‍ ഇങ്ങനെ ഒരു വീഡിയോ പുറത്തിറക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും പാടി അഭിനയിച്ചിരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

താനെയിൽ ഫുട്ബോൾ ടർഫിൽ റൂഫ് കവർ തകർന്ന് അപകടം; 9 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു, 2 പേർ ഗുരുതരാവസ്ഥയിൽ

താനെ: നഗരത്തിലെ ഉപവൻ പ്രദേശത്ത് കെട്ടിടത്തിന്റെ ടെറസിന് മുകളിൽ കെട്ടിയ റൂഫ് കവർ തകർന്ന് വീണ് ഒമ്പത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി അടുത്ത പ്രദേശത്തെ കെട്ടിടത്തിന്റെ ടെറസിന് മുകളിൽ കെട്ടിയ റൂഫ് ഗവാൻ ബാഗിലെ കെട്ടിടത്തോട് ചേർന്നുള്ള ടർഫ് ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സമയം വിദ്യാർത്ഥികൾ ഫുട്ബോൾ കളിക്കുക ആയിരുന്നു. ഇവരെ അടുത്തുള്ള ബഥനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിഹാറിലെ ടെറ്റ് പരീക്ഷയും മാറ്റിവച്ചു

ന്യൂഡൽഹി: ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് നടത്താനിരുന്ന ടെറ്റ്(ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) മാറ്റിവച്ചു. ജൂണ്‍ 26 മുതല്‍ 28 വരെ നടത്തേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ-നെറ്റ് പരീക്ഷ നീട്ടിവച്ചതായി നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി(എൻ.റ്റി.എ) അറിയിച്ചു. പരീക്ഷയിലെ ചോദ്യങ്ങള്‍ ചോർന്നെന്ന സംശയത്തെ തുടർന്നായിരുന്നു നടപടി. ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം …

ബിഹാറിലെ ടെറ്റ് പരീക്ഷയും മാറ്റിവച്ചു Read More »

ബോട്ടുകളിൽ പുസ്തകത്തോണി

തിരുവനന്തപുരം: ബോട്ടുകളിൽ പുസ്തകത്തോണിയെന്ന ആശയത്തെ വിപുലീകരിക്കുവാൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ നിർദേശം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജല ഗതാഗത വകുപ്പിന്‍റെ ബോട്ടുകളിലെ യാത്രക്കാർക്ക് വായനയ്ക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി. മൊബൈൽ ഫോൺ തരംഗത്തിലേക്കു അടിമപ്പെട്ട പുതിയ തലമുറയെ അറിവിന്‍റെ പാതിയിലേക്ക് നയിക്കുന്നതിനും യാത്ര വിരസത ഒഴിവാക്കി കായൽ കാറ്റിൽ പുസ്തകങ്ങൾ വായിക്കുവാൻ ഉള്ള ഒരു സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്‍റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളിൽ ഒരു വർഷം …

ബോട്ടുകളിൽ പുസ്തകത്തോണി Read More »

ദക്ഷിണ ചൈനയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 47 പേർ മരിച്ചു

ചൈന: ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ കനത്ത മഴമൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 47 പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തത്തിന് ഗ്വാങ്‌ഡോംഗ് പ്രവിശ്യ സാക്ഷികളായത് എന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സി.സി.ടി.വി റിപ്പോർട്ടിൽ പറയുന്നു. ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടമായി. മൊത്തം 27 വീടുകൾ തകരുകയും 592 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരെ കാണാതായയി. ചരിത്ര നഗരമായ ഹുവാങ്‌ഷാനിൽ പാലം തകർന്നു. നിരവധി പ്രധാന റോഡുകൾ അടച്ചു. അതേസമയം …

ദക്ഷിണ ചൈനയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 47 പേർ മരിച്ചു Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. 640 രൂപ കുറഞ്ഞ് ഇന്ന് (22/06/2024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഇന്നലെ സ്വർണത്തിന് 600 വര്‍ധിച്ച് വീണ്ടും 54000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കുറിഞ്ഞിക്ക് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

തൊടുപുഴ: പാലാ റോഡിൽ നെല്ലാപ്പാറയ്ക്കും കുറിഞ്ഞിക്കും ഇടയിലുള്ള വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആണ് അപകടം നടന്നത്. ബാം​ഗ്ലൂരിൽ നിന്നും വന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മകളോട് മോശമായി പെരുമാറിയ ആളെ മർദിച്ചതിന് അമ്മയ്ക്കെതിരെ കേസ്

പത്തനംതിട്ട: സ്വകാര്യ ബസിൽ മകളോട് മോശമായി പെരുമാറിയാളെ മർദിച്ചതിന് അമ്മയ്ക്കെതിരെ കേസ്. ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് വിദ്യാർഥിനിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പ്രതിയായ രാധാകൃഷ്ണപിള്ളയ്ക്ക് എതിരെയും(59) പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ കേസെടുത്തതിന് പിന്നാലെ പ്രതികരിച്ചു. നെല്ലിമുകൾ ജംക്‌ഷനിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ് റ്റൂ വിദ്യാർത്ഥിനയോട് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത് മകൾ ഫോണിലൂടെ അറിയിച്ചു. ഇത് ചോദ്യം ചെയ്യാന്‍ സ്ഥലത്തെത്തിയ …

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മകളോട് മോശമായി പെരുമാറിയ ആളെ മർദിച്ചതിന് അമ്മയ്ക്കെതിരെ കേസ് Read More »

റ്റി.പി വധക്കേസിലെ 3 പ്രതികളെ വിട്ടയക്കാന്‍ സർക്കാർ നീക്കം

തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് റ്റി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാന്‍ നീക്കവുമായി സർക്കാർ. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉൾപ്പെടുത്തിയിത്. പ്രതികളായ റ്റി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നൽകിയതായാണ് വിവരം. ഈ കത്തിന്‍റെ പകർപ്പ് ഇപ്പോൾ പുറത്തുവന്നതോടെയാണ് വിവിരം പുറത്തറിഞ്ഞത്. …

റ്റി.പി വധക്കേസിലെ 3 പ്രതികളെ വിട്ടയക്കാന്‍ സർക്കാർ നീക്കം Read More »

വയനാട്ടിൽ പ്രിയങ്കക്ക് വേണ്ടി മമത ബാനർജി പ്രചരണത്തിനിറങ്ങിയേക്കും

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ പ്രചരണത്തിന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എത്തിയേക്കുമെന്ന് സൂചന. പ്രചാരണത്തിന് എത്താനായി മമത സമ്മതമറിയിച്ചതായി കോൺഗ്രസ് വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മമത ബാനർജിയുമായി കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി ചിദംബരം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മത ബാനർജിയെ ഇന്ത്യാ സഖ്യത്തിനൊപ്പം ചേർക്കുന്നതിൽ കടുത്ത …

വയനാട്ടിൽ പ്രിയങ്കക്ക് വേണ്ടി മമത ബാനർജി പ്രചരണത്തിനിറങ്ങിയേക്കും Read More »

കോഴിക്കോട് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇരുപത്തിമൂന്നുകാരി മരിച്ചു

കോഴിക്കോട്: നാധാപുരത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ ശ്രീലിമയാണ്(23) മരിച്ചത്. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്‍റെ വീട്ടിലെ കുളിമുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചു. വെന്‍റിലേറ്ററിൽ തുടരുകയായിരുന്ന യുവതി ഇന്ന് വൈകിട്ടോടെ മരിക്കുകയായിരുന്നു.

കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(22/6/2024, ശനിയാഴ്ച) അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം മഴയ്ക്കൊപ്പം ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അന്നേ ദിവസം കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് ആണ്. കേരളാ …

കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുത്; പരാതിക്കാരിയും കേസിൽ കക്ഷിചേർന്നു

കൊച്ചി: ലൈംഗീക പീഡന കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും കേസിൽ കക്ഷിചേർന്നു. ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്‍റെ വാദങ്ങളെ ഹർജിയിൽ എതിർക്കുന്നു. ഹർജി ജൂലൈ ഒന്നിന് പരിഗണിക്കും. ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി …

ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുത്; പരാതിക്കാരിയും കേസിൽ കക്ഷിചേർന്നു Read More »

വേളൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകരുടെ അനാസ്ഥ മൂലം നഷ്ടമായത് ലക്ഷങ്ങൾ, 2 വർഷമായി തേക്ക് തടികൾ ചിതലരിച്ച് നശിക്കുന്നു

തൊടുപുഴ: കോതമം​ഗലം ഡിവിഷനിൽ തൊടുപുഴ റേഞ്ചിൽ വെളൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകരുടെ അനാസ്ഥ മൂലം നഷ്ടമായത് ലക്ഷങ്ങൾ. 2022ൽ മലയിഞ്ചിയിൽ നിന്നും ഇടവെട്ടിയ തേക്കു കഴകൾ രണ്ട് വർഷമായി അഴുകി ചിതലരിച്ച് കൊണ്ടിരിക്കുക ആണ്. ഒരു കഴക്ക്, വെട്ടിവലിച്ച് ലോറിയിൽ കയറ്റി ഫോറസ്റ്റ് സ്റ്റേഷന് സമീപം അട്ടിവെക്കുന്നതിന് 200 രൂപയാണ് ചെലവ് വരുന്നത്. ഇത്തരത്തിൽ 3500 കഴകൾ നശിക്കുമ്പോൾ സർക്കാർ ഖജനാവിൽ നിന്ന് ഏകദേശം ഏഴ് ലക്ഷം രൂപയാണ് നഷ്ടപ്പെടുന്നത്. എത്രയും പെട്ടെന്ന് അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് …

വേളൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകരുടെ അനാസ്ഥ മൂലം നഷ്ടമായത് ലക്ഷങ്ങൾ, 2 വർഷമായി തേക്ക് തടികൾ ചിതലരിച്ച് നശിക്കുന്നു Read More »

പിണറായി വിജയൻ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരും നൽകി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്‍റെയും ഭരണത്തിന്‍റെയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ യഥാര്‍ത്ഥ പരാജയ കാരണങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണം ഒരുക്കാനുമാണ് തിരുത്തല്‍ യജ്ഞം നടത്തിയത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയയ്ക്ക് തുടക്കം കുറിക്കണമെന്നും അതു …

പിണറായി വിജയൻ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണെന്ന് കെ സുധാകരൻ Read More »

സി.എസ്.ഐ.ആർ നെറ്റ് പരീക്ഷ മാറ്റി

ന്യൂഡൽഹി: ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സി.എസ്.ഐ.ആർ നെറ്റ് പരീക്ഷ നീട്ടിവച്ചതായി നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി(എൻ.റ്റി.എ) അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യം കാരണമാണ് പരീക്ഷ നീട്ടിവച്ചതെന്നാണ് വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ 18ന് നടന്ന യു.ജി.സി നെറ്റ് പരീക്ഷയും എൻ.റ്റി.എ റദ്ദാക്കിയിരുന്നു. പരീക്ഷയിലെ ചോദ്യങ്ങള്‍ ചോർന്നെന്ന സംശയത്തെ തുടർന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചമ്പക്കുളം വള്ളം കളിയോട് അനുബന്ധിച്ച് 2 പഞ്ചായത്തുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളം കളി നടക്കുന്നതിനാൽ കുട്ടനാട് താലൂക്കിലെ രണ്ട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭാഗിക അവധി. നെടുമുടി ചമ്പക്കുളം പഞ്ചായത്തുകളിലെ സ്ഥാപനങ്ങൾക്കാണ് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചത്. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കളക്ടർ വ്യക്തമാക്കി.

പാലക്കാട് കെ.എസ്‌.യുവിലെ കൂട്ട രാജി; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു

പാലക്കാട്: കെ.എസ്‌.യുവിലെ കൂട്ട രാജി പ്രതിഷേധത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ജെ യദു കൃഷ്ണയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡൻറായി നിയമിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് കെ.എസ്‌.യു സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനാ പട്ടിക പുറത്ത് വന്നത്. വിക്ടോറിയ കോളജ് മുൻ യൂണിയൻ ചെയ൪മാനായിരുന്ന ഇബ്രാഹിം ബാദുഷ ഉൾപ്പെടെ ആറ് പേരെയാണ് ജില്ലാ നേതൃത്വത്തിലേക്ക് സംസ്ഥാന കമ്മിറ്റി നിയമിച്ചത്. …

പാലക്കാട് കെ.എസ്‌.യുവിലെ കൂട്ട രാജി; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു Read More »

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, തക്കാളി കിലോയ്ക്ക് 100

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. പൊതുവിപണിയിൽ തക്കാളി വില 100 രൂപയിലെത്തി. ഹോർട്ടി കോർപ്പിന്‍റെ ഔട്ട്ലെറ്റുകളിൽ 110 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. ഇതിന് പുറമേ ഉള്ളി, ബീൻസ്, സാവാള, ഇഞ്ചി തുടങ്ങിയ എല്ലാത്തരം പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്. 15 രൂപയായിരുന്ന പടവലത്തിന് ഇപ്പോൾ 25 രൂപയായി ഉയർന്നു. 25 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 40 രൂപയും 40 രൂപയായിരുന്ന കടച്ചക്കയ്ക്ക് 60 രൂപയുമായി. 25 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക 45 രൂപയിലും 30 രൂപയുണ്ടായിരുന്ന പയറിന് …

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, തക്കാളി കിലോയ്ക്ക് 100 Read More »

നെറ്റ് ചോദ്യ പേപ്പർ ടെലഗ്രാമിലും ഡാര്‍ക് വെബിലും വിറ്റത് 6 ലക്ഷം രൂപക്ക്

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നെന്ന് സിബിഐയുടെ കണ്ടെത്തല്‍. ചോദ്യ പേപ്പറുകൾ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായും ഇത് 6 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യ പേപ്പര്‍ ലീക്കായെന്ന പരാതിയെ തുടര്‍ന്ന് നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങളാണ് ഇപ്പോൾ പുറത്ത് …

നെറ്റ് ചോദ്യ പേപ്പർ ടെലഗ്രാമിലും ഡാര്‍ക് വെബിലും വിറ്റത് 6 ലക്ഷം രൂപക്ക് Read More »

കണ്ണൂർ‌ വിമാനത്താവളത്തിൽ ഒരു കിലോയിലേറെ സ്വർണവുമായി ബാലുശേരി സ്വദേശി അറസ്റ്റിൽ

കണ്ണൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദോഹയിൽ നിന്നും മൂന്നുമണിയോടെ എത്തിയ യാത്രക്കാരനിൽ നിന്നും 4 ക്യാപ്സ്യൂളുകളായി 1123 ഗ്രാം സ്വർണമാണ് എയർപോർട്ട് പൊലീസ് പിടിച്ചെടുത്തത്. ബാലുശേരി ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മൽ റ്റി.റ്റി ജംഷീറിനെയാണ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ നിന്നും പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി എയർപോർട്ട് പൊലീസും സ്ക്വാഡും ചേർന്ന് മട്ടന്നൂർ കൂത്തുപറമ്പ് റോഡിൽ പിടികൂടുക ആയിരുന്നു. പരിശോധനയിൽ കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. കണ്ണൂർ സിറ്റി …

കണ്ണൂർ‌ വിമാനത്താവളത്തിൽ ഒരു കിലോയിലേറെ സ്വർണവുമായി ബാലുശേരി സ്വദേശി അറസ്റ്റിൽ Read More »

ഡൽഹി ജലക്ഷാത്തിന് പരിഹാരമായില്ല: അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കം കുറിച്ച് മന്ത്രി അതിഷി മാർലേന

ന്യൂഡൽഹി: ജലക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മാർലേന നിരാഹാര സമരത്തിന് തുടക്കമിട്ടു. ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം എത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭോഗലിലാണ് നിരാഹാരം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ ആം ആദ്മി പാർട്ടി നേതാക്കൾ എന്നിവരുടെ സാനിധ്യത്തിലാണ് സമരം ആരംഭിച്ചത്. മുഖ്യമന്ത്രി കെജ്‌‌രിവാൾ അതിഷിയുടെ സമരം വിജയിക്കട്ടേയെന്ന് ആശംസിച്ച് കൊണ്ട് നൽകിയ സന്ദേശം സമരപ്പന്തലിൽ ഉറക്കെ വായിച്ചു. ദാഹിക്കുന്നവർക്ക് വെള്ളം നൽകുക എന്നതാണ് നമ്മുടെ …

ഡൽഹി ജലക്ഷാത്തിന് പരിഹാരമായില്ല: അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കം കുറിച്ച് മന്ത്രി അതിഷി മാർലേന Read More »

കൊന്താലപള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു

തൊടുപുഴ: കൊന്താലപള്ളി ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ മഹല്ലിലെ കുട്ടികളെ ആദരിച്ചു. ജമാഅത്ത് സെക്രട്ടറി കെ.എം ഹംസ അവാർഡുകൾ വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ഇ ജബ്ബാർ, ജോയിന്റ് സെക്രട്ടറി സുധീർ വെള്ളിലാം ചുവട്ടിൽ, ട്രഷറർ കെ.എം ഇബ്രാഹിം, ഷംസ് തൊട്ടിപ്പറമ്പിൽ, ഇസ്മായിൽ മായംവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടാന; വാഹനം ഉപേക്ഷിച്ച് യുവാവ് ഓടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോതമംഗലം: നേര്യമംഗലം അഞ്ചാം മൈലിൽ സ്കൂട്ടർ യാത്രികനെ ആക്രമിക്കാൻ ഒരുങ്ങി കാട്ടാന. കൊച്ചി – ധനുഷ്കോടി ദേശീയപാത നേര്യമംഗലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റോഡിൽ ചിന്നം വിളിച്ച് നിന്ന കാട്ടാനക്ക് മുന്നിൽ പെട്ട യുവാവ് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.

കല്ലാറിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം; സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു

കോതമംഗലം: കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കമ്പി ലൈനിൽ പ്രവർത്തിക്കുന്ന കേരള ഫാം സ്‌പൈസസിനോട് ചേർന്നുള്ള ആന സഫാരി കേന്ദ്രത്തിലാണ് സംഭവം. രണ്ടാം പാപ്പാനായ കാസർകോട് നീലേശ്വരം കരിന്തളം വില്ലേജിൽ കോഴിത്തണ്ടക്കരയിൽ കുഞ്ഞിപ്പാറ,മേലേകണ്ടി വീട്ടിൽ ശങ്കരൻ മകൻ ബാലകൃഷ്ണനാണ്(62) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. സഫാരി കഴിഞ്ഞ് തിരികെ കെട്ടുന്നതിനിടെ പിടിയാന പാപ്പാനെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ ബാലകൃഷ്ണനെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …

കല്ലാറിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം; സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു Read More »

കാട്ടന അക്രമണം; നീണ്ടപാറയിൽ ഫെൻസിങ്ങ് സ്ഥാപിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു ഡീൻ കുര്യാക്കോസ് എം.പി

നീണ്ടപാറ: കാട്ടന അക്രമണം രൂക്ഷമായ നീണ്ടപ്പാറയിൽ, ചെമ്പൻകുഴി മുതൽ കരിമണൽ വരെ ഹാങ്ങിങ്ങ് ഫെൻസിങ്ങ് സ്ഥാപിക്കാൻ എം.പി ഫണ്ടിലെ ആദ്യ ഫണ്ട്‌ 15 ലക്ഷം രൂപ നൽകുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. എം.പിയുടെ സ്വീകരണ പരിപാടിക്ക് നന്ദി രേഖപെടുത്തുകയായിരുന്നു അദ്ദേഹം. നീണ്ടപാറയിൽ നടന്ന കോതമംഗലം നിയോജക മണ്ഡലം സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുമ്പുറം നിർവഹിച്ചു. നേര്യമംഗലം മണ്ഡലം ചെയർമാൻ ജൈമോൻ ജോസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.പി ബാബു, ഇബ്രാഹിം …

കാട്ടന അക്രമണം; നീണ്ടപാറയിൽ ഫെൻസിങ്ങ് സ്ഥാപിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു ഡീൻ കുര്യാക്കോസ് എം.പി Read More »

ക​ർ​ഷ​ക​ർ​ക്ക് 10,000 പ​ശു​ക്കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്യാനൊരുങ്ങി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തെ പാ​ലു​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യി​ലെ​ത്തി​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 10,000 പ​ശു​ക്കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്. ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 ഫോ​ക്ക​സ് ബ്ലോ​ക്കു​ക​ളി​ൽ പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളി​ലൂ​ടെ ന​ട​പ്പാ​ക്കാ​നാ​ണ് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന ബ്ലോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ‘ക​റ​വ​പ്പ​ശു​ക്ക​ളെ വാ​ങ്ങ​ൽ’ പ​ദ്ധ​തി നി​ർ​ബ​ന്ധി​ത പ​ദ്ധ​തി​യാ​ക്കി ന​ട​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ …

ക​ർ​ഷ​ക​ർ​ക്ക് 10,000 പ​ശു​ക്കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്യാനൊരുങ്ങി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് Read More »

കുടിശ്ശിക അടക്കാത്തതിന്റെ പേരിൽ അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി

പാലക്കാട്: കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി. അ​ഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്‍റെ ഫ്യൂസാണ് കെ.എസ്.ഇ.ബി ഊരിയത്. നാല് മാസത്തെ വൈദ്യുതി കുടിശ്ശികയായ 53,201 രൂപയാണ് ആകെ അടക്കാനുള്ളത്. മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. ജില്ലാ പഞ്ചായത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 2500ലേറെ കുട്ടികളാണ് പഠിക്കുന്നത്.

സിനിമ സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകൻ രാമാട്ട് വേണുഗോപൻ(67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം വെള്ളിയാഴ്ച രാത്രി 8.30നു വീട്ടുവളപ്പിൽ നടക്കും. 1998ൽ പുറത്തിറങ്ങിയ കുസൃതി കുറുപ്പാണ് വേണുഗോപന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഷാർജ ടു ഷാർജ, ചുണ്ട, സ്വർണം, ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ ഹിറ്റ് സിനിമകളുടെയും സംവിധായകനാണ്. 2017ൽ അപർണ ബാലമുരളിയും അനൂപ് മേനോനും പ്രധാന വേഷത്തിലെത്തിയ സർവോപരി പാലാക്കാരനാണ് അവസാന ചിത്രം. മലയാളത്തിന്‍റെ പ്രശസ്ത സംവിധായകന്‍ പി പത്മരാജന്‍റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു …

സിനിമ സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു Read More »

സ്വര്‍ണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.