രാജാക്കാട്: ശാന്തമ്പാറ പോത്തൊട്ടിയിൽ വയോധികൻ്റെ സ്ഥലം തട്ടിയെടുത്തതായി പരാതി. പേത്തൊട്ടി രങ്കസ്വാമി മകൻ 76 വയസ്സുള്ള നടുവീട് പാണ്ഡ്യൻ ആണ് പരാതിക്കാരൻ.ശാന്തമ്പാറ പഞ്ചായത്തിലെ പേത്തൊട്ടിയിൽ
പാണ്ഡ്യൻ്റെ ഉടമസ്ഥതയിലുള്ള 2 ഏക്കർ 96 സെൻ്റ് ഭൂമിയിൽ ഒരേക്കർ 30 സെൻ്റ് ഭൂമി മകൾ കമലക്ക് എഴുതിക്കൊടുക്കുവാൻ പോയപ്പോൾ സ്വമേധയാ എഴുതിക്കൊടുത്ത സ്ഥലം കൂടാതെ ഒരേക്കർ 66 സെൻ്റ് വസ്തുവും കൂടി താൻ അറിയാതെ എഴുതി മാറിയെന്നും,എഴുത്തും വായനയും അറിയാത്ത എന്നെ കബളിപ്പിച്ചാണ് ആധാരമെഴുത്തുകാരനും, ശാന്തമ്പാറ ക്കാരനായ ഒരു രാഷ്ട്രീയ നേതാവും ചേർന്ന് മുഴുവൻ സ്ഥലവും മകളുടെയും മരുമകൻ ജയപ്രകാശിൻ്റെയും പേരിൽ എഴുതി വാങ്ങിയതെന്നും കൃഷിക്കാർക്കുള്ള ധനസഹായം 2000 രൂപ ലഭിക്കുന്നതിനുള്ള കിസാൻ പദ്ധതിയിൽ അപേക്ഷ നൽകാനെത്തിയപ്പോഴാണ് തൻ്റെ പേരിൽ വസ്തു ഇല്ലെന്ന് അറിഞ്ഞെതെന്നും, ഇത് മകളോട് ചോദിച്ചപ്പോൾ വീട്ടിൽ നിന്നിറക്കി വിട്ടെന്നുമാണ് പാണ്ഡ്യൻ പറയുന്നത്.സ്ഥലം പേരിൽ ഇല്ലെന്ന വിവരം അറിയുന്നതുവെരെ മകളുടെ കൂടെയാണ് താമസിച്ചിരുന്നതെന്നും ആ സമയത്ത് ചെലവിനായി 500 രൂപ വീതം നൽകുമായിരുനെന്നുമാണ് പറഞ്ഞത്. സ്ഥലം തട്ടിയെടുത്തത് സംബന്ധിച്ച്
താൻ മുഖ്യമന്ത്രി,കളക്ടർ,ആർ ഡി ഒ ,സംസ്ഥാന രജിസ്ട്രേഷൻ ഇൻസ്പെക്ടർ, ശാന്തമ്പാറ പോലീസ് എന്നിവിടങ്ങളിൽ നിരന്തരം പരാതി നൽകിയെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല.
ഹ്യൂമൻ റൈറ്റ്സ് പ്രവർത്തകരുമായി ബന്ധപ്പെട്ട് ആർ ഡി ഒ ക്ക് കൊടുത്ത പരാതിയിൽ അന്വേഷണം നടന്നുവെങ്കിലും മകളുടെ രാഷ്ട്രീയ സ്വാധീനം മൂലം നീതി ലഭിച്ചിട്ടില്ലെന്നുമാണ് പാണ്ഡ്യൻ പറയുന്നത് കൂടാതെ 3 രൂപ പലിശയ്ക്ക് 53000 രൂപ വാങ്ങി നൽകിയിട്ട് ഇതുവെരെ ഇവർ പലിശയോ,മുതലോ നൽകാതെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് വയോധികൻ്റെ പരാതി.മകൾക്ക് സ്ഥലം എഴുതി നൽകിയതിൻ്റെ പേരിൽ മകൻ കൂടെ താമസിപ്പിക്കുന്നില്ലെന്നും ഭാര്യ മരിച്ചുപോയ പാണ്ഡ്യൻ ഒറ്റയ്ക്ക് വാടക വീട്ടിലാണ് കഴിയുന്നതെന്നും,പെൻഷൻ മാത്രമാണ് ഏക ആശ്രയെമെന്നും എത്രയും പെട്ടെന്ന് അധികാരികൾ നീതി നടത്തിതരണെമെന്നതാണ് ആവശ്യമെന്നും പാണ്ഡ്യൻ രാജാക്കാട് വിളിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു.