പത്തനംതിട്ട: വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി മാങ്കുളത്ത് ഷബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
അപകട സമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുകളിലത്തെ നിലയിൽ നിർമാണ പ്രവർത്തനം നടന്നുവരികയായിരുന്നു. മാതാവ് സജീന തുണിയലക്കുന്നതിനിടെ കുട്ടി വീടിന്റെ മുകളിലോട്ട് പോവുകയായിരുന്നു. ഇതിനിടെ അസ്രായുടെ കാൽ വഴുതി താഴോട്ട് വീഴുകയായിരുന്നു.