Timely news thodupuzha

logo

കാട്ടന അക്രമണം; നീണ്ടപാറയിൽ ഫെൻസിങ്ങ് സ്ഥാപിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു ഡീൻ കുര്യാക്കോസ് എം.പി

നീണ്ടപാറ: കാട്ടന അക്രമണം രൂക്ഷമായ നീണ്ടപ്പാറയിൽ, ചെമ്പൻകുഴി മുതൽ കരിമണൽ വരെ ഹാങ്ങിങ്ങ് ഫെൻസിങ്ങ് സ്ഥാപിക്കാൻ എം.പി ഫണ്ടിലെ ആദ്യ ഫണ്ട്‌ 15 ലക്ഷം രൂപ നൽകുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

എം.പിയുടെ സ്വീകരണ പരിപാടിക്ക് നന്ദി രേഖപെടുത്തുകയായിരുന്നു അദ്ദേഹം. നീണ്ടപാറയിൽ നടന്ന കോതമംഗലം നിയോജക മണ്ഡലം സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുമ്പുറം നിർവഹിച്ചു.

നേര്യമംഗലം മണ്ഡലം ചെയർമാൻ ജൈമോൻ ജോസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.പി ബാബു, ഇബ്രാഹിം കവലയിൽ, ബാബു ഏലിയാസ്, ഷമീർ പനക്കൽ, എ.സി രാജശേഖരൻ, പി.സി ജോർജ്, എൽദോസ് കീച്ചേരി, ലിനോ തോമസ് സൗമ്യ ശശി, ജിൻസിയ ബിജു തുടങ്ങിയവർ സംസാരിച്ചു. സൈജന്റ് ചാക്കോ സ്വാഗതവും സന്ധ്യ ജെയ്സൺ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *