പാലക്കാട്: കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അഗളി സർക്കാർ സ്കൂളിന്‍റെ ഫ്യൂസൂരി കെ.എസ്.ഇ.ബി. അഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്‍റെ ഫ്യൂസാണ് കെ.എസ്.ഇ.ബി ഊരിയത്. നാല് മാസത്തെ വൈദ്യുതി കുടിശ്ശികയായ 53,201 രൂപയാണ് ആകെ അടക്കാനുള്ളത്. മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. ജില്ലാ പഞ്ചായത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 2500ലേറെ കുട്ടികളാണ് പഠിക്കുന്നത്.