ഗവി കെ.എസ്.ആർ.ടി.സി ബസിനു നേരെ പെരുംതേനീച്ച ആക്രമണം: 17 യാത്രക്കാർക്ക് പരിക്ക്
കുമളി: കാനനഭംഗി ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികൾ അടക്കം സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിന് നേരെ പെരുംതേനീച്ചയുടെ കൂട്ട ആക്രമണം. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്ക് പോയ ബസിലെ 17 യാത്രക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ പെരിയാർ കടുവ സങ്കേതത്തിലെ കോഴിക്കാനത്തിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റവരെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രം, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.രാവിലെ 5.30-ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസിൽ ജീവനക്കാർ ഉൾപ്പെടെ 58 യാത്രക്കാരുണ്ടായിരുന്നു. ഗവി സ്വദേശി നാരായണൻ (46), പത്തനംതിട്ട
ഗവി കെ.എസ്.ആർ.ടി.സി ബസിനു നേരെ പെരുംതേനീച്ച ആക്രമണം: 17 യാത്രക്കാർക്ക് പരിക്ക് Read More »

















































