ചെറുതോണി: വിശ്വകർമ്മ സമുദായം നേരിടുന്ന പ്രതിസന്ധികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും വിഷയ നിയമസഭയിൽ ഉന്നയിക്കുമെന്നും എം എൽ എ റോയി കെ. പൗലോസ് പറഞ്ഞു. വിശ്വകർമ്മ ജയന്തിദിനത്തിൽ സംസ്ഥാനത്ത് അവധി അനുവദിക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുമെന്നും എം.എൽ എ വ്യക്തമാക്കി. ചെറുതോണിയിൽ നടന്ന വിശ്വകർമ്മ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻജിനീയറിങ്ങ് സാങ്കേതികവിദ്യകളോ ആധുനീക നിർമ്മാണ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ നടന്നിട്ടുള്ള മഹത്തായ നിർമ്മാണ പ്രവർത്തനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ ഒരിക്കലും വിസ്മരിക്കാനാവില്ലെന്നുംചരിത്ര സ്മാരകങ്ങളായ അത്തരം നിർമ്മിതികൾക്ക് നേതൃത്വം നൽകിയ മഹാരഥന്മാരാണ് വിശ്വകർമ്മ വിഭാഗമെന്നും റോയി കെ പൗലോസ് പറഞ്ഞുചെറുതോണി വ്യാപാരഭവനിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് വി.എം. ബിജു അധ്യക്ഷത വഹിച്ചു.സംസ്ഥാന യുവജന സംഘം ട്രഷറർ എം.ആർ. സതീഷ് കുമാർ വിശ്വകർമ്മ ദിന സന്ദേശം നൽകി. കെ.വി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജയ രാജു മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സമിതി അംഗങ്ങളായ രാജൻ കൊടിഞ്ഞിയിൽ, മല്ലിക നീലകണ്ഠൻ, യൂണിയൻ സെക്രട്ടറി ഓമന വിജയകുമാർ, വൈസ് പ്രസിഡൻ്റുമാരായ ബൈജു അഞ്ചൽകുന്നേൽ, പ്രശാന്ത് ഞവരക്കാട്ട് ജോയിന്റ് സെക്രട്ടറിമാരായ മനോജ് സോമൻ, വിനോദ് കുമാർ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ സുകുമാരൻ തൊണ്ടിപ്പാറ, സാബു പൂവത്തുങ്കൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുൻപ് നടന്ന ഘോഷയാത്രയിൽനൂറുകണക്കിനാളുകൾ പങ്കെടുത്തു.
വിശ്വകർമ്മ സമുദായത്തിൻ്റെ പ്രതിസന്ധികൾ നിയമസഭയിൽ ഉന്നയിക്കും: റോയി കെ പൗലോസ്






