Timely news thodupuzha

വിശ്വകർമ്മ ദിനാചരണം നടത്തി

രാജാക്കാട്: അഖില കേരള വിശ്വകർമ്മ മഹാസഭരാജാക്കാട് താലൂക്ക് യൂണിയൻ്റെ രാജാക്കാട്ട് വിശ്വകർമ്മ ദിനാചരണം നടത്തി.രാജാക്കാട് വൈസ് മെൻസ് സ്‌ക്വയർ അങ്കണത്തിൽ പതാകയുയർത്തിയതിന് ശേഷം വാദ്യമേളങ്ങളുടേയും നിശ്ചല ദൃശ്യങ്ങളുടേയും അകമ്പടിയോടെ മഹാശോഭായാത്ര നടത്തി. ശോഭായാത്ര ടൗൺ ചുറ്റി സമാപിച്ച ശേഷം നടന്ന പൊതുസമ്മേളനം കേരള വിശ്വകർമ്മ യുവജന സംഘം സംസ്ഥാന സെക്രട്ടറി ശ്രീജിത് ശിവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് പി.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി അനൂപ് രവീന്ദ്രൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി എൻ.കെ സന്തോഷ് നന്ദിയും അർപ്പിച്ചു.ബോർഡ് മെമ്പർ എൻ.പി തങ്കപ്പൻ,ജില്ല കമ്മിറ്റി അംഗം കെ.ജി ജയദേവൻ, ആർട്ടിസാൻസ് സെക്രട്ടറി ബിജു വാഴാട്ട്,മഹിളാ സമാജം സംസ്ഥാന കമ്മിറ്റി അംഗം സുമ തങ്കപ്പൻ,ചെയർമാൻ വി.കെ മോഹനൻ,ബിന്ദു രാജേഷ്,റ്റി.എൻ സുബ്രമണ്യൻ,റ്റി.എ അനന്തു, അനു നാരായണൻ,ഷിജു നെച്ചേരിൽ,പി.എസ് മോഹനൻ,സജി മഠത്തുംപടി എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വച്ച് മികച്ച വിജയം നേടിയ കുട്ടികളേയും,മുൻകാല സംഘടന പ്രവർത്തകരേയും ആദരിച്ചു.തുടർന്ന് നാദബ്രഹ്മം ഭജൻസിൻ്റെ ഭക്തി ഗാനസുധയും വിവിധ കലാപരിപാടികളും, കരോക്കേ ഗാനമേളയും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *