ഇടുക്കി: ആൽപ്പാറ വ്യൂ പോയിന്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ബന്ധുക്കൾക്കൊപ്പം വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയ ആൽബിൻ എന്ന യുവാവാണ് അപകടത്തിൽ മരിച്ചത്. ഫോട്ടോയെടുത്ത് മടങ്ങുന്നതിനിടെ കുത്തനെയുള്ള പാറക്കെട്ടിലൂടെ ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.വി/ഓ: ഇന്ന് പുലർച്ചെയാണ് ആൽബിനും മറ്റ് രണ്ട് ബന്ധുക്കളും ചേർന്ന് ആൽപ്പാറ വ്യൂ പോയിന്റിലേക്ക് പോയത്. ഫോട്ടോയെടുത്ത ശേഷം തിരികെ താഴേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം.മറ്റു രണ്ടുപേരും വഴിയിലൂടെ നടക്കുമ്പോൾ, കുത്തനെയുള്ള പാറക്കെട്ടിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിച്ച ആൽബിൻ കാൽവഴുതി കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ പറയുന്നത്.വിവരമറിഞ്ഞ് ഇടുക്കിയിൽനിന്ന് ഫയർഫോഴ്സും കഞ്ഞിക്കുഴി പോലീസും നാട്ടുകാരും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ചെങ്കുത്തായ പാറയിടുക്കിൽ വീണ് ഗുരുതരമായി പരിക്കേറ്റ ആൽബിനെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കി ആൽപ്പാറ വ്യൂ പോയിന്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം






