Timely news thodupuzha

logo

latest news

തൊഴിലുറപ്പു പദ്ധതി; ഓംബുഡ്സ്മാൻ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഇടുക്കി ജില്ലയിലെ ഓംബുഡ്‌സ്മാൻ പി ജി രാജൻ ബാബു 2023-24 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് 108 പരാതികൾ ലഭിച്ചതിൽ 101 എണ്ണം തീർപ്പാക്കി. അർഹതപ്പെട്ട വേതന നിഷേധം, തൊഴിൽ നിഷേധം, മേറ്റുമാരുടെ നിയമനം, നിർമ്മാണ പ്രവൃത്തികൾക്ക് തുക സമയബന്ധിതമായി അനുവദിച്ചു നൽകാതിരിക്കൽ, തൊഴിലിട സൗകര്യങ്ങൾ നിഷേധിയ്ക്കൽ, തൊഴിലിടങ്ങളിലുണ്ടായ പ്രശ്ന‌ങ്ങൾ എന്നിവയാണ് പരിഹരിക്കപ്പെട്ടത്. വിദഗ്ധ, അര്‍ദ്ധ വിദഗ്ധ, അവിദഗ്ധ വേതനം യഥാസമയം …

തൊഴിലുറപ്പു പദ്ധതി; ഓംബുഡ്സ്മാൻ റിപ്പോർട്ട് സമർപ്പിച്ചു Read More »

റേഷൻ കടകളുടെ പ്രവർത്തന സമയം പുനസ്ഥാപിച്ചു

തിരുവനന്തപുരം: റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ 12 വരെയും വൈകുന്നേരം നാല് മുതൽ ഏഴ് വരെയുമായി പുന:സ്ഥാപിച്ചു. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വരുത്തിയ മാറ്റമാണ് പിൻവലിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായാതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. നിയമന ഉത്തരവ് ഓർഡർ വെബ് സൈറ്റിൽ ഇന്നലെ ( മെയ് 17) മുതൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ എംപ്ലോയി കോർണർ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. വകുപ്പ് ,സ്ഥാപന മേധാവികൾ order.ceo.kerala.gov.in ൽ നിന്നും നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്ക് കൈമാറേണ്ടതും ആ വിവരം മെയ് 20 ന് വൈകീട്ട് 5 ന് …

ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി Read More »

മഴക്കാല മുന്നൊരുക്കം : വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കണം; ജില്ലാ കളക്ടർ

ഇടുക്കി: മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. അപകട സാധ്യതയുള്ള മേഖലകൾ, അവിടെനിന്നും നിന്നും മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക എന്നിവ വില്ലേജ് തലത്തിൽ തയ്യാറാക്കി താലൂക്ക് തലത്തിൽ ഏകോപിപ്പിക്കണം. തഹസിൽദാർമാരും തദ്ദേശസ്ഥാപന തലത്തിൽ മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി ജില്ലാ തലത്തിൽ ക്രോഡീകരിച്ച് തദ്ദേശസ്വയംഭരണ …

മഴക്കാല മുന്നൊരുക്കം : വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കണം; ജില്ലാ കളക്ടർ Read More »

ബാലസഭ ശുചിത്യോത്സവം 2.0

ഇടുക്കി: കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും, കുടുംബങ്ങളിൽ നിന്ന് സമൂഹങ്ങളിലേക്കും ശുചിത്വ സുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനു കുടുംബശ്രീ ബാലസഭ കുട്ടികളിൽ നടപ്പിലാക്കുന്ന അവബോധ പരിശീലന പരിപാടിയാണ് ശുചിത്യോത്സവം 2.0 സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ചു കുടുംബശ്രീ മിഷനും ശുചിത്വമിഷനും സംയുക്തമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഓരോ വാർഡ് തലത്തിൽ ബാലസഭ കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകുന്ന രീതിയിലാണ് ശുചിത്യോത്സവം സീസൺ 2 ആവിഷ്കരിച്ചിട്ടുള്ളത്. സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ നിരീക്ഷിക്കാനും അതിലൂടെ ശാസ്ത്രീയമായ പ്രശ്ന പരിഹാരങ്ങൾ …

ബാലസഭ ശുചിത്യോത്സവം 2.0 Read More »

എന്നിടം മാതൃകാപരം; കളക്ടർ ഷീബാ ജോർജ് ഐ.എ.എസ്

ഇടുക്കി: സ്ത്രീകൾക്ക് അവരുടെ ആശയങ്ങളെ സങ്കൽപ്പങ്ങളെ, ചിന്തകളെ പ്രകാശിപ്പിക്കാനും ചർച്ച ചെയ്യാനും കൂടിയിരിക്കാനും കഴിയുന്ന എന്നിടമെന്ന ആശയം മാതൃകാപരമാണെന്ന് ജില്ലാകളക്ടർ ഷീബാ ജോർജ് പറഞ്ഞു. തടിയംപാട് കമ്മ്യൂണിറ്റി ഹാളിൽ കുടുബശ്രീയുടെ ഇരുപത്തിയാറാം വാർഷികത്തിൻ്റെ ഭാഗമായി രൂപീകരിച്ച എ.ഡി.എസ് തല കൾച്ചറൽ റിക്രിയേഷൻെ സെൻ്റർ എന്നിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. സമൂഹത്തെ എങ്ങിനെ രൂപപ്പെടുത്താൻ സ്ത്രീകളുടെ കൂട്ടായ്മക്ക് കഴിയും എന്നതിൻ്റെ ഉദാഹരണമാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിവുകളെയും ആശയങ്ങളേയും പ്രകാശിപ്പിക്കുന്ന എന്നിടം സ്വാർത്ഥതയുടെ എന്നിടമായി മാറാതെ സമൂഹത്തെയാകെ ഉൾക്കൊള്ളാൻ …

എന്നിടം മാതൃകാപരം; കളക്ടർ ഷീബാ ജോർജ് ഐ.എ.എസ് Read More »

ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻറ് ചെയ്തു

കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയെ പാത്രിയർക്കീസ് ബാവ സസ്പെൻറ് ചെയ്തു. ഇത് സംബന്ധിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കൽപന ഇന്ന് പുറത്തിറങ്ങി. കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ ആർച്ച് ബിഷപ് പദവി, വലിയ മെത്രാപ്പോലീത്ത പദവികൾ പാത്രിയർക്കീസ് ബാവ നേരത്തെ എടുത്തുകളഞ്ഞിരുന്നു. അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ഇതു സംബന്ധിച്ച് പല തവണ വിശദീകരണവും ചോദിച്ചിരുന്നു. …

ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻറ് ചെയ്തു Read More »

ഇന്നു മുതൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ്, മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർന്ന് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ കനക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും മലയോരമേഖലകളിൽ അതീവജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലെ യെലോ, ഓറഞ്ച് അലർട്ടുകൾ ഇങ്ങനെ: 17 മേയ്(വെള്ളി) – ഓറഞ്ച് അലർട്ട്: …

ഇന്നു മുതൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ്, മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട് Read More »

മഞ്ഞപ്പിത്ത ബാധക്ക് കാരണം ശുദ്ധീകരിക്കാത്ത വെള്ളം, ജല അഥോറിറ്റിക്ക് പഴി

കൊച്ചി: മഞ്ഞപ്പിത്തം പടർന്ന് പിടിച്ച എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ ജല അഥോറിറ്റി പ്രതിക്കൂട്ടിലാകുന്നു. കനാലിൽ നിന്ന് വരുന്ന വെള്ളം വക്കുവള്ളിയിലെ ചിറയിൽ ശേഖരിച്ച് കിണറ്റിലെത്തിച്ച് ശുദ്ധീകരിച്ച് പൈപ്പ്‌ലൈൻ വഴി വിതരണം ചെയ്യുന്നതാണ് പതിവ്. ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ചതാണ് മഞ്ഞപ്പിത്ത ബാധക്ക് കാരണമായതെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. ചിറയിൽ നിന്നു വെള്ളം ശേഖരിക്കുന്ന ചൂരത്തോട് പമ്പിൽ നിന്നുള്ള വിതരണത്തിലായിരുന്നു അപാകത. ശരിയായ ക്ലോറിനേഷൻ നടത്താൻ ജല അഥോറിറ്റി ജീവനക്കാർക്ക് പരിശീലനം നൽകിയെന്ന് ഡി.എം.ഒ പറയുക കൂടി ചെയ്തതോടെ വേങ്ങൂരുകാരുടെ …

മഞ്ഞപ്പിത്ത ബാധക്ക് കാരണം ശുദ്ധീകരിക്കാത്ത വെള്ളം, ജല അഥോറിറ്റിക്ക് പഴി Read More »

മഞ്ഞപ്പിത്ത വ്യാപനം: സംസ്ഥാനത്തെ പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോ​ഗ്യ വകുപ്പ്

കോതമംഗലം: എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ് കോട്ടപ്പടിയില്‍ സ്ഥിരീകരിച്ചെങ്കിലും വ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്‍റ് മിനി ഗോപി വ്യക്തമാക്കി. വേങ്ങൂരിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. കുടിവെള്ള സ്രോതസുകള്‍ മലിനാകാതെ സംരക്ഷിക്കുന്നതിലാണ് ഊന്നല്‍.മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്തുകഴിഞ്ഞു. ബോധവത്ക്കരണം, പരിസരശുചീകരണം തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മഞ്ഞപ്പിത്തം …

മഞ്ഞപ്പിത്ത വ്യാപനം: സംസ്ഥാനത്തെ പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോ​ഗ്യ വകുപ്പ് Read More »

കാസർഗോഡ് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 4 പേരെ കസ്റ്റഡിയിലെടുത്തു

കാസർഗോഡ്: കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാല് പേർ പൊലീസ് കസ്റ്റഡിയിലുള്ളതായി വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയ നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരിലൊരാളാണ് പ്രതിയെന്നാണ് പൊലീസ് നിഗമനം. ഡി.ഐ.ജി നേരിട്ടെത്തിയ ശേഷമാവും പ്രതിയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിടുക. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 75ഓളം സി.സി.റ്റി.വി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കാഞ്ഞങ്ങാട്, പടന്നക്കാട്, ഹോസ്ദുര്‍ഗ് പരിധിയിലെ ഇരുന്നൂറോളം വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

നെടുങ്കല്ലേൽ ത്രേസ്യാമ്മ കുര്യാക്കോസ് നിര്യാതയായി

പാറപ്പുഴ: നെടുങ്കല്ലേൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ ത്രേസ്യാമ്മ(95) നിര്യാതയായി. സംസ്കാരം 18.05.2024 ശനി രാവിലെ 11.30ന് പാറപ്പുഴ സെൻ്റ്. ജോസഫ്സ് പള്ളിയിൽ. പരേത വാഴക്കാല മാറാട്ടിൽ കുടുംബാംഗമാണ്. മക്കൾ: എൻ.സി ചാക്കോ( റിട്ട. സബ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ), ലില്ലി, മേരി, പ്രൊഫ. ലൂസി(റിട്ട. ന്യൂമാൻ കോളേജ്, തൊടുപുഴ), ജോസ്(റിട്ട. ഓഫീസർ, ഐ.ഒ.സി, ഡൽഹി), റോസിലി, ഫിലൊ(റിട്ട. അധ്യാപിക, നിർമ്മല എച്ച്.എസ്.എസ്, മുവാറ്റുപുഴ), റാണി, ബോബി(ബിസിനസ്സ്, വാഴക്കുളം), ബിബി. മരുമക്കൾ: ത്രേസ്യാമ്മ(പറമ്പിൽ, കുര്യാസ്, കടുത്തുരുത്തി), ജോമി(മുഞ്ഞനാട്ട്, …

നെടുങ്കല്ലേൽ ത്രേസ്യാമ്മ കുര്യാക്കോസ് നിര്യാതയായി Read More »

എടമനകളത്തി കുടുംബയോ​ഗത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും 58 ആമത് വാർഷിക പൊതുയോ​ഗം മെയ് 19ന്

വാഴക്കുളം: എടമനകളത്തി കുടുംബയോ​ഗത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും 58 ആമത് വാർഷിക പൊതുയോ​ഗം മെയ് 19ന്(ഞായർ) വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. രാവിലെ 8.30ന് വാഴക്കുളം കർമ്മല ആശ്രമ ദേവാലയത്തിൽ വച്ച് ദിവ്യബലി, 9.30ന് മരിച്ചുപോയ കുടുംബാം​ഗങ്ങൾക്കു വേണ്ടിയുള്ള ഒപ്പീസ്, 10ന് കുടുംബയോ​ഗം പ്രസിഡന്റ് ഡൊമിനിക് ജോർജ്ജ് മലേക്കുടിയിൽ പതാക ഉയർത്തും, തുടർന്ന് കലാ – കായിക മത്സരങ്ങൾ, 12.30ന് സ്നേഹവിരുന്ന്, 1.30ന് പതുയോ​ഗം, രക്ഷാധികാരി റവ. ഡോ. ജോർജ്ജ് കാരക്കുന്നേൽ ഉദ്ഘാടനം ചെയ്യും. …

എടമനകളത്തി കുടുംബയോ​ഗത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും 58 ആമത് വാർഷിക പൊതുയോ​ഗം മെയ് 19ന് Read More »

കണ്ണൂരിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: താളിക്കാവിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് മഷൂദ്(28), മുഹമ്മദ് ആസാദ്(27) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്ന് 207.84 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ റ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.

പക്ഷിപ്പനി ഭീതിയിൽ ആലപ്പുഴ: നാളെ 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച 12,678 വളർത്തു പക്ഷികളെ 18ന് ആലപ്പുഴയിൽ കള്ളിംഗിന് വിധേയമാക്കും. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുക. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിൻറെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊല്ലുന്നത്. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്.

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

വടകര: സ്ത്രീ വിരുദ്ധ പരാമർശത്തിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയതായും വീണ്ടും ഹാജാരകണമെന്ന് സംബന്ധിച്ച് യാതൊന്നും പറഞ്ഞില്ലെന്നും ഹരിഹരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ പറഞ്ഞത് നിയമപരമായി തെറ്റായ കാര്യമല്ല, രാഷ്ട്രീയമായി തെറ്റാണ്. അതിനാലാണ് ഖേദം പ്രകടിപ്പിച്ചത്. രാഷ്ട്രീയ പ്രസംഗങ്ങളിൽ അലങ്കാരങ്ങളും ഉപമകളും സ്വാഭാവികമാണെന്നും രാഷ്ട്രീയ തെറ്റ് മനസിലാക്കി തിരുത്തിയെന്നും ഹരിഹരൻ പറഞ്ഞു. ഖേദ പ്രകടനത്തിൽ തൃപ്തരാവാത്തവരാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയും കെ.കെ.രമയ്ക്കെതിരെയും വലിയ …

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി Read More »

കോഴിക്കോട് ​നവ വധുവിനെ ആക്രമിച്ച് കേസ്; രാഹുൽ ജർമ്മനിയിൽ എത്തിയതായി സ്ഥിരീകരണം

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്‍റെ സുഹൃത്ത് രാജേഷ് ഇക്കാര്യം പൊലീസിനോട് വ്യക്തമാക്കി. നവ വധുവിനെ പന്തീരാങ്കാവിലെ മർദിച്ച സമയത്ത് രാഹുലിന്‍റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളാണ് രാഹുലിനെ ജർമ്മനിയിലേക്ക് കടക്കാൻ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രാഹുലിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായി ഇവരോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്‍റെ സഹായത്തോടെ ബ്ലൂ …

കോഴിക്കോട് ​നവ വധുവിനെ ആക്രമിച്ച് കേസ്; രാഹുൽ ജർമ്മനിയിൽ എത്തിയതായി സ്ഥിരീകരണം Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച സ്വര്‍ണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(17/05/2024) പവന്‍ 200 രൂപ കുറഞ്ഞ് പവന്‍ സ്വര്‍ണത്തിന്‍റെ വില 54,080 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചപ്പോൾ സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീക്ഷയായിരുന്നു. ഇന്നലെ 54,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ മാസം 19ന് 54,500 കടന്നതാണ് …

സ്വര്‍ണ വില കുറഞ്ഞു Read More »

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ മുന്നറിയിപ്പുണ്ട്. നാളെ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ തമിഴ് …

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട് Read More »

ആര്യ രാജേന്ദ്രൻറെ രഹസ്യ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.റ്റി.സി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ആര്യയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി രേഖപ്പെടുത്തുക. ഡ്രൈവർക്കെതിരായ ലൈംഗികാക്ഷേപ കേസിലാണ് രഹസ്യ മൊഴി എടുക്കുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻറോൺമെൻറ് പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ അശ്ലീലം കാണിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി. കഴിഞ്ഞ ദിവസം രാത്രിയാണ് മേയറും എംഎൽഎയും ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്ആർടിസി ബസിന് കുറുകെ കാർ ഇട്ട് …

ആര്യ രാജേന്ദ്രൻറെ രഹസ്യ മൊഴി രേഖപ്പെടുത്തും Read More »

ഇടതു നേതാക്കളുടെ പ്രസംഗത്തിന് ദൂരദർശന്‍റെ സെൻസസ്

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവരാജന്‍റേയും പ്രസംഗത്തിൽ നിന്നും ഏതാനും വാക്കുഖൾ ഒഴിവാക്കാൻ നിർദേശിച്ച് ദൂരദർസനും ആകാശവാണിയും. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടഭ്യർഥിക്കുന്ന പ്രസംഗത്തിലാണ് ചില പദങ്ങൾ‌ ഒഴിവാക്കാൻ ഇരുവരോടും ആവശ്യപ്പെട്ടത്. വര്‍ഗീയ സ്വേച്ഛാധിപത്യഭരണം, കാടന്‍ നിയമങ്ങള്‍, മുസ്ലിം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യെച്ചൂരി വ്യക്തമാക്കി. സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലെ രണ്ട് …

ഇടതു നേതാക്കളുടെ പ്രസംഗത്തിന് ദൂരദർശന്‍റെ സെൻസസ് Read More »

ഗു​ണ്ട​ക​ളെ പിടികൂടി പൊലീസ്, തിരുവനന്തപുരത്ത് 310 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ട​ക​ൾ​ക്കും ല​ഹ​രി മാ​ഫി​യ​യ്ക്കും എ​തി​രേ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 310 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ്പെ​ഷ​ൽ ഡ്രൈ​വി​ൽ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 90 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വാ​റ​ൻറ് കേ​സി​ൽ പ്ര​തി​ക​ളാ​യ 153 പേ​ർ​ക്കെ​തി​രേ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. 53 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ക​യും അ​ഞ്ചു പേ​ർ​ക്കെ​തി​രേ കാ​പ്പാ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. സ്പെ​ഷ​ൽ ഡ്രൈ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​തി​ഗ​തി​ക​ൾ …

ഗു​ണ്ട​ക​ളെ പിടികൂടി പൊലീസ്, തിരുവനന്തപുരത്ത് 310 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു Read More »

കോവാക്സിൻ എടുത്തവരിലും പാർശ്വഫലങ്ങൾ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവരിൽ ശ്വസനത്തകരാറടക്കമുള്ള പാർശ്വഫലങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഭാരത് ബയോടെക്സ് പുറത്തിറക്കിയ കോവാക്സിൻ കുത്തിച്ച മൂന്നിൽ ഒരാൾക്കെന്ന നിലയിലാണ് പാർശ്വഫലങ്ങൾ കണ്ടെത്തിയത്. ബനാറസ് ബിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർ ഇങ്ക് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിന്‍റെ ഭാഗമായി 926 പേരെ ഒരു വർഷമാണ് നിരീക്ഷിച്ച് ആരോഗ്യവിവരങ്ങൾ‌ ശേഖരിച്ചത്. ഇവരിൽ 50 പേർക്കും അണുബാധയുണ്ടായതായി കണ്ടെത്തി. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, …

കോവാക്സിൻ എടുത്തവരിലും പാർശ്വഫലങ്ങൾ Read More »

സി.എ.എ; പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പം

ബോൻഗാവ്: പൗരത്വ നിയമ ഭേദഗതി(സി.എ.എ) നടപ്പാക്കിയതിൽ രാജ്യത്ത് വിവാദം തുടരുമ്പോൾ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്ന പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പമാണ്. കിഴക്കൻ ബംഗാളിൽ(ഇന്നത്തെ ബംഗ്ലാദേശ്) നിന്നു കുടിയേറിയ ഹിന്ദു അഭയാർഥികളായ മതുവ സമുദായാംഗങ്ങൾ ഏറെയുള്ള പ്രദേശമാണിത്. ബോൻഗാവിൻറെ രാഷ്‌ട്രീയ, സാമൂഹിക രംഗങ്ങളിൽ മതുവ വിഭാഗത്തിൻറെ സ്വാധീനം നിർണായകം. പൗരത്വത്തിനു വേണ്ടിയുള്ള ഇവരുടെ ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യ – ബംഗ്ലാ അതിർത്തി പങ്കിടുന്ന പ്രദേശത്ത് മതുവ വിഭാഗത്തെപ്പോലെ തന്നെ മുസ്‌ലിം വിഭാ​ഗവുമുണ്ട്. ഇരു വിഭാഗവും ഇടകലർന്നാണു …

സി.എ.എ; പശ്ചിമ ബംഗാളിലെ ബോൻഗാവിൽ ആശയക്കുഴപ്പം Read More »

വാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: റോഡരികിലെ കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാരന് ദാരുണാന്ത്യം. പാലക്കാട് ഗവൺമെന്‍റ് വിക്‌ടോറിയ കോളെജിനു സമീപം പറക്കുന്നത്ത് പടക്കന്തറ മനയക്കൽത്തൊടി സുധാകരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഭക്ഷണം വാങ്ങാൻ ഇരകുചക്രവാഹത്തിൽ വരുന്നതിനിടെ റോഡരികിലെ കുഴിയിൽപെട്ട് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കുഴി, പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ചതാണെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്ത് ഭാര്യയുടെ ഇരു കാൽമുട്ടുകളും ചുറ്റികകൊണ്ട് അടിച്ചു പൊട്ടിച്ച ഭർത്താവ് പൊലീസ് പിടിയിൽ

തിരുവനന്തപുരം: ഭാര്യയെ വനത്തിലേക്ക് വിളിച്ചുകൊണ്ടുപോയി കാൽമുട്ടുകൾ ചുറ്റികകൊണ്ട് അടിച്ചു പൊട്ടിച്ചു. തിരുവനന്തപുരം കരുമൺകോടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വർഷമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. എന്നാൽ ഇരുവരും പരസ്പരം ഫോൺ വിളികളുണ്ടായിരുന്നു. ഇന്ന് ഷൈനിയെ ഭർത്താവ് സോജോ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയായിരുന്നു. അതിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും പിന്നാലെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുവതിയുടെ ഇരു …

തിരുവനന്തപുരത്ത് ഭാര്യയുടെ ഇരു കാൽമുട്ടുകളും ചുറ്റികകൊണ്ട് അടിച്ചു പൊട്ടിച്ച ഭർത്താവ് പൊലീസ് പിടിയിൽ Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവംത്തിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി

കോഴിക്കോട്: മെഡിക്കൽ കോളെജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി. കൈയിലെ ആറാം വിരൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിക്കാണ് ദുരനുഭവമുണ്ടായത്. വിരൽ ശസ്ത്രക്രിയ ചെയ്യുന്നതിനു പകരം ആശുപത്രി അധികൃതർ കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിഴവുപറ്റിയെന്ന് മനസിലാക്കിയ ഡോക്‌ടർ മാപ്പു പറയുകയും വീണ്ടും ശസ്ത്രക്രിയയിലൂടെ കൈവിരൽ നീക്കം ചെയ്യുകയുമായിരുന്നു. കുടുംബം പരാതിയുമായി രംഗത്തെത്തയിട്ടുണ്ട്. …

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവംത്തിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി Read More »

വാഴക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അം​ഗ റിട്ട. ഹെഡ്മാസ്റ്റർ പി.വി മത്തായി നിര്യാതനായി

കദളിക്കാട്: റിട്ട. ഹെഡ്മാസ്റ്റർ പൈയ്ക്കാട്ട്(കുന്നേൽ) പി.വി മത്തായി(പൈയ്ക്കാട്ട് മത്തായി സാർ – 87) നിര്യാതനായി. സംസ്കാരം 17.05.2024 വെള്ളി രാവിലെ 10.30ന് കദളിക്കാട് വിമല മാതാ പള്ളിയിൽ. മഞ്ഞള്ളൂർ ​ഗ്രാമപഞ്ചായത്ത് മെമ്പറും വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അം​ഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാ​ര്യ ഏലമ്മ മുത്തോലപുരം അരഞ്ഞാണിയിൽ കുടുംബാം​ഗം. മകൻ ജിജോ മാത്യു(ടാറ്റാ എലക്സി, തിരുവനന്തപുരം), മരുമകൾ :ബേബി റ്റ്വിങ്കിൾ,പുതുപ്പള്ളി വീട്,( മൈലക്കൊമ്പ്). കൊച്ചുമക്കൾ: ജെസ്സെ, ജൊഹാൻ.

ഇടുക്കി ജില്ലയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം: 18,19 ജില്ലയിൽ തീയതികളിൽ തീവ്രശുചീകരണം

ഇടുക്കി: ജില്ലയിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാൻ ജില്ലാകളക്ടർ ഷീബ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ശനി ,ഞായർ ദിവസങ്ങളിൽ വീടുകൾ ,സ്ഥാപനങ്ങൾ , പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ മാലിന്യമുക്തമാക്കാൻ തീവ്രശുചീകരണം നടത്തും. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ, വിവിധ സംഘടനകൾ, വ്യാപാരി വ്യവസായികൾ, സ്‌കൂൾ കോളേജുകളിലെ എൻ എസ് എസ് , എൻ സി സി , തൊഴിലുറപ്പ് , കുടുംബശ്രീ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചാകും …

ഇടുക്കി ജില്ലയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം: 18,19 ജില്ലയിൽ തീയതികളിൽ തീവ്രശുചീകരണം Read More »

കൃഷി മന്ത്രി ആർ പ്രസാദ് ജില്ലയിലെ വരൾച്ചാബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

ഇടുക്കി: കടുത്ത വരൾച്ചയെത്തുടർന്ന് കൃഷിനാശമുണ്ടായ ഇടുക്കി ജില്ലയിൽ കൃഷിവകുപ്പ് മന്ത്രി ആർ പ്രസാദ് സന്ദർശനം നടത്തി. വ്യാപക ഏലകൃഷി നാശമുണ്ടായ പ്രദേശങ്ങൾ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ,കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം മന്ത്രി ആർ പ്രസാദ് സന്ദർശിച്ചു. തുടർന്ന് കട്ടപ്പനയിൽ കർഷക സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുമായി കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്തു. വ്യാപകമായ കൃഷിനാശമാണ് ഇടുക്കി ജില്ലയിലുണ്ടായതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരും കമ്മോഡിറ്റി ബോർഡുകളും ഇക്കാര്യത്തിൽ ഇടപെടുകയും ജില്ലയെ വരൾച്ച ബാധിത പ്രദേശമായി …

കൃഷി മന്ത്രി ആർ പ്രസാദ് ജില്ലയിലെ വരൾച്ചാബാധിത പ്രദേശങ്ങൾ സന്ദർശിച്ചു Read More »

തൊടുപുഴ നഗരസഭയിലെ ശുചീകരണ വിഭാഗത്തിൽ ജോലി ചെയ്യുന്നരുടെ എസ്എസ്എൽസി പ്ലസ് ടു വിജയികളായ കുട്ടികളെ അനുമോദിച്ചു

തൊടുപുഴ: കേരള മുൻസിപ്പൽ കോർപ്പറേഷൻ കണ്ടിജൻ്റെ എംപ്ലോയീസ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തൊടുപുഴ നഗരസഭയിലെ ശുചീകരണ വിഭാഗത്തിലും മറ്റും ജോലി ചെയ്യുന്ന ജീവനക്കാരുടെ എസ്.എസ്.എൽ.സി, പ്ലസ് റ്റൂ വിജയികളായ കുട്ടികളെ അനുമോദിച്ചു. തൊടുപുഴ മുനിസിപ്പൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ദീപക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാലഘട്ടത്തിലെ ആദ്യ കടമ്പ വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾ പുത്തൻ ആശയങ്ങളും കാഴ്ചപ്പാടുകളും സ്വന്തം ജീവിതത്തിലും പൊതുസമൂഹത്തിനും ഗുണകരമായ രീതിയിൽ രൂപപ്പെടുത്തുവാൻ മുന്നോട്ടുള്ള വിദ്യാഭ്യാസ കാലഘട്ടത്തിൽ മനസ്സും ശരീരവും പാകപ്പെടുത്തണമെന്ന് …

തൊടുപുഴ നഗരസഭയിലെ ശുചീകരണ വിഭാഗത്തിൽ ജോലി ചെയ്യുന്നരുടെ എസ്എസ്എൽസി പ്ലസ് ടു വിജയികളായ കുട്ടികളെ അനുമോദിച്ചു Read More »

പുനഃസംഘടനയ്‌ക്ക് ഒരുങ്ങി കെ.പി.സി.സി

തിരുവനന്തപുരം: പുനഃസംഘടനയ്‌ക്ക് ഒരുങ്ങി കെപിസിസി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കെ.പി.സി.സി, ഡി.സി.സി കമ്മികൾ പുനഃസംഘടിപ്പിക്കാനാണ് നീക്കം. പാർട്ടിയിൽ പുനഃസംഘടന നടത്തുന്നില്ലെന്ന വ്യാപക വിമർശനത്തിനിടെയാണ് തീരുമാനം. കെ.പി.സി.സി, ഡി.സി.സി തലത്തിൽ പൂർണ്ണമായ പൊളിച്ചെഴുത്താണ് ലക്ഷ്യം. പുതുമുഖങ്ങളെയും യുവാക്കളേയും പരിഗണിക്കാനാണ് ആലോചിക്കുന്നത്. പ്രവർത്തനം മോശമായ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരെ മാറ്റും. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനം വിലയിരുത്തിയാകും പുനസംഘടനയിൽ പരിഗണിക്കുക. കെ സുധാകരൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാന്‍റിന് വിടാനാണ് നിലവിലെ ധാരണ. …

പുനഃസംഘടനയ്‌ക്ക് ഒരുങ്ങി കെ.പി.സി.സി Read More »

മുംബൈയിൽ ആൺസുഹൃത്തും അമ്മയും ചേർന്ന് 6 വയസുകാരനെക്കൊണ്ട് അശ്ലീല വീഡിയോ ചിത്രീകരിപ്പിച്ചു

മുംബൈ: ആറ് വയസുള്ള മകനോട് പങ്കാളിയുമായുള്ള കിടപ്പറ രംഗങ്ങൾ ചിത്രീകരിക്കാൻ ആവശ്യപ്പെട്ട കേസിൽ 25 കാരിയായ യുവതിക്കും 35 കാരനായ പുരുഷ സുഹൃത്തിനുമെതിരെ ഉറാൻ പൊലീസ് ചൊവ്വാഴ്ച കേസെടുത്തു. പൻവേൽ സെഷൻസ് കോടതിയാണ് കേസെടുക്കാന്‍ പൊലീസിനോട് നിർദേശിച്ചത്. ഒരു മാസം മുമ്പ് ആൺ സുഹൃത്ത് ബലാത്സംഗം ചെയ്തതെന്നറിയിച്ച് യുവതി പൊലീസിനെ സമീപിച്ചതായും ഇയാൾക്കെതിരെ ബലാത്സംഗ കേസെടുത്തിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്, ഇവർക്കെതിരെ കോടതി നിലപാട് സ്വീകരിച്ചത്. കേസിന്‍റെ പ്രധാന തെളിവായി …

മുംബൈയിൽ ആൺസുഹൃത്തും അമ്മയും ചേർന്ന് 6 വയസുകാരനെക്കൊണ്ട് അശ്ലീല വീഡിയോ ചിത്രീകരിപ്പിച്ചു Read More »

ആലപ്പുഴയിലും പത്തനംതിട്ടയിലും പക്ഷിപ്പനി

ആലപ്പുഴ: ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് താറാവുകൾ ചത്തു വീഴുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തിരുവല്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ പത്തനംതിട്ട കലക്ടർ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നിരണം താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡ് ഉടമകൾക്ക് മരുന്ന് വിതരണം ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉപഭോക്താക്കൾക്ക് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും മരുന്നു വിതരണം അടിയന്തരമായി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൺസ്യൂമർഫെഡിന്റെ നീതിസ്റ്റോർ വഴിയോ ഇല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസി വഴിയോ ഇക്കാര്യം ഉറപ്പാക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. കൺസ്യൂമർഫെഡിന് നൽകാനുള്ള തുക കുടിശ്ശികയായതു കൊണ്ടാണ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പോലുള്ള സാധാരണക്കാരന് അത്താണിയാകേണ്ട പദ്ധതികൾ യഥാവിധി നടപ്പിലാക്കാൻ കഴിയാത്തതെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. കുടിശിക വരുത്താതിരിക്കാനുള്ള ജാഗ്രത …

ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡ് ഉടമകൾക്ക് മരുന്ന് വിതരണം ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ Read More »

തൊടുപുഴയിൽ നിർത്തി ഇട്ടിരുന്ന സ്വകാര്യ ബസിന് സാമൂഹ്യ വിരുദ്ധർ കേടുപാട് വരുത്തിയതായി പരാതി

തൊടുപുഴ: നിർത്തി ഇട്ടിരുന്ന സ്വകാര്യ ബസിന്റെ സ്റ്റെപ്പിനി അടക്കം മൂന്ന് ടയറുകൾക്ക് കേടുപാട് വരുത്തിയതായി പരാതി. തൊടുപുഴ മുള്ളിരിങ്ങട് വെള്ളക്കയം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിന്റെ ടയറുകൾ ആണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. രാവിലെ ആറിന് ആരംഭിച്ച് വൈകിട്ട് ഏഴിന് വെള്ളക്കയത്തു ട്രിപ്പ് അവസാനിക്കുന്ന രീതിയിൽ ആണ് ബസിന്റെ സമയ ക്രമം. വ്യാഴാഴ്ച രാവിലെ ബസ് എടുക്കാൻ ചെന്ന ജീവനക്കാരാണ് ടയറുകൾ കാറ്റ് കുത്തിയ നിലയിൽ കാണുന്നത്. തുടർന്ന് ജീവനക്കാർ ഉടമ ജോബിയെ വിവരം …

തൊടുപുഴയിൽ നിർത്തി ഇട്ടിരുന്ന സ്വകാര്യ ബസിന് സാമൂഹ്യ വിരുദ്ധർ കേടുപാട് വരുത്തിയതായി പരാതി Read More »

കോട്ടയത്ത് നിയന്ത്രണം വിട്ട ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്

കോട്ടയം: എം.സി റോഡിൽ നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ച് വീഴ്ത്തി. എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ നാട്ടകം സ്വദേശിയായ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. നാട്ടകം മറിയപ്പള്ളി സ്വദേശി രാധയെയാണ്(67) മെഡിക്കൽ കോളെജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കൂത്താട്ട്കുളത്ത് നിന്നും നാട്ടകം മറിയപ്പള്ളിയിലേയ്ക്ക് എത്തിയ ബലേനോ കാർ മറിയപ്പള്ളി ഭാഗത്തെ …

കോട്ടയത്ത് നിയന്ത്രണം വിട്ട ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക് Read More »

തൊടുപുഴ മുട്ടം കോടതി റോഡ് നന്നാക്കാൻ നടപടിയില്ല

തൊടുപുഴ: പ്രതിദിനം ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ജില്ലാ കോടതി, ജില്ലാ ജയിൽ, ജില്ലാ ഹോമിയോ ആശുപത്രി, വിജിലൻസ് ഓഫിസ്, വ്യവസായ കേന്ദ്രം, പോളിടെക്നിക് കോളജ്, വർക്കിങ് വിമൻസ് ഹോസ്‌റ്റൽ, ഐ.എച്ച്.ആർ.ഡി കോളജ് തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിലേക്കു പോകുന്നതിനുള്ള ഏക റോഡാണിത്. റോഡ് തകർന്നിട്ട് കാലങ്ങളായിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലെന്നാണ് പ്രദേശ വാസികളുടെ പരാതി. ഇവിടെ യുള്ള പാലത്തിനും വീതി കുറവാണ്. പാലത്തിനു വീതി കൂട്ടാൻ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും നടപടി വൈകുകയാണ്. റോഡ് ടാറിങ്ങ് നടത്തി …

തൊടുപുഴ മുട്ടം കോടതി റോഡ് നന്നാക്കാൻ നടപടിയില്ല Read More »

പരസ്യ ബോർഡ്‌ തകർന്ന് മുംബൈയിൽ മരിച്ചവരുടെ എണ്ണം 16 ആയി

മുംബൈ: മുംബൈ ഘാട്ട്കോപറിൽ പരസ്യ ബോർഡ്‌ തകർന്ന് ഉണ്ടായ അപകടത്തിൽ രണ്ടു പേര് കൂടി മരിച്ചതായി റിപ്പോർട്ടുകൾ. അപകടസ്ഥലത്ത് കുടുങ്ങിയ കാറിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി ദേശീയ ദുരന്തനിവാരണ സേന(എൻ.ഡി.ആർ.എഫ്) കണ്ടെടുത്തതോടെ ഘാട്‌കോപ്പർ ബിൽബോർഡ് തകർന്ന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മേയ് 15നാണ് മുംബൈയിൽ പെട്ടെന്നുള്ള പൊടിക്കാറ്റും കനത്ത മഴയും കാരണം ഹോർഡിംഗ് തകർന്നു വീണത്. അപകടത്തിൽ ഇതുവരെ 16 പേർ മരിക്കുകയും 74 പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. …

പരസ്യ ബോർഡ്‌ തകർന്ന് മുംബൈയിൽ മരിച്ചവരുടെ എണ്ണം 16 ആയി Read More »

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോർജ് പി സ്കറിയ(60), ഭാര്യ മേഴ്സി(58) മകൻ അഖിൽ(29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് സൂചന. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്. അഖിലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മൂവരെയും കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ രണ്ടു ദിവസം മുമ്പ് ബന്ധുക്കള്‍ …

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ Read More »

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിക്കു വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ്. മേയ് മൂന്നിനായിരുന്നു കേരളജനതയെ ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവമുണ്ടാകുന്നത്. ശുചി മുറിയിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നുവെന്നും പിന്നീട് രാവിലെ എട്ട് മണിയോടെ അമ്മ വാതിലില്‍ …

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു Read More »

കമൽ ഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്‌നെന്ന്‌ ബി.ജെ.പി

ചെന്നൈ: നടൻ കമൽ ഹാസൻ നടത്തുന്ന വിനോദ പാർട്ടികളിൽ കൊക്കെയ്‌ൻ നൽകുന്നുവെന്ന ആരോപണവുമായി ബി.ജെ.പി. കുമുത്തം യൂട്യൂബ്‌ ചാനലിൽ ഗായിക സുചിത്ര പറഞ്ഞ കാര്യങ്ങളുടെ ചുവട്‌ പിടിച്ചാണ്‌ ബി.ജെ.പി വീണ്ടും കമലിനെതിരെ തിരിഞ്ഞിരിക്കുന്നത്‌. ബി.ജെ.പി തമിഴ്‌നാട്‌ വൈസ്‌ പ്രസിഡന്റ്‌ നാരായണൻ തിരുപ്പതി എക്‌സിലൂടെയാണ്‌ അന്വേഷണം ആവശ്യപ്പെട്ടത്‌. തന്റെ മുൻ ഭർത്താവ്‌ കാർത്തിക്‌ കുമാർ കൊക്കെയ്‌ൻ ഉപയോഗിക്കാറുണ്ടെന്നും തമിഴ്‌ സിനിമാ ലോകത്ത്‌ മയക്കുമരുന്ന്‌ സാധാരണമാണെന്നും സുചിത്ര ആരോപിച്ചിരുന്നു. കാർത്തിക്‌ കുമാർ സ്വവർഗാനുരാഗിയാണെന്നും, ധനുഷും ഐശ്വര്യ രജനീകാന്തും പരസ്‌പരം വഞ്ചിച്ചുവെന്നും …

കമൽ ഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്‌നെന്ന്‌ ബി.ജെ.പി Read More »

കോഴിക്കോട് മെഡിക്കൽ കോളെജിൽ കൈവിരൾ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ

കോഴിക്കോട്: വീണ്ടും കോഴിക്കോട് മെഡിക്കൽ കോളെജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കൈവിരൾ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. കൈയിലെ ആറാം വിരൾ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയക്കെത്തിയത്. എന്നാൽ ശസ്ത്രക്രിയ നടത്തിയത് നാവിനാണ്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ മാപ്പ് ചോദിച്ചതായും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ …

കോഴിക്കോട് മെഡിക്കൽ കോളെജിൽ കൈവിരൾ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ Read More »

സ്വര്‍ണ വിലയിൽ വന്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോര്‍ഡ് വര്‍ധന. സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞമാസം 19ന് 54,500 കടന്നതാണ് സ്വര്‍ണത്തന്‍റെ സര്‍വകാല റെക്കോര്‍ഡ് വില. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ …

സ്വര്‍ണ വിലയിൽ വന്‍ വര്‍ധന Read More »

രാഹുൽ ​ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി

ന്യൂഡൽഹി: സൈനികരെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയത്. പാവപ്പെട്ട കുടുംബങ്ങളിലെ സംവരണ വിഭാഗത്തിൽ നിന്നുള്ളവർ, ധനിക കുടുംബത്തിൽ നിന്നുള്ളവർ എന്നിങ്ങനെ മോദി സർക്കാർ രണ്ട് വിഭാഗത്തിലുള്ള സൈനികരെ സൃഷ്ടിച്ചു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. രാഹുൽ ഗാന്ധി നടത്തിയ പരാമർശം നുണയാണെന്നും സായുധ …

രാഹുൽ ​ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി Read More »

ക്ലൗഡ് സീഡിങ്ങ് വഴി മഴയുടെ ഗതി തിരിച്ചുവിടാൻ ഒരുങ്ങി ഇന്തൊനീഷ്യ

ജക്കാർത്ത: മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ്ങ് നടത്തി ഇന്തൊനീഷ്യ. സുമാത്ര ദ്വീപിലുണ്ടായ മിന്നൽ പ്രളയത്തിൽ 67 പേർ മരിച്ചിരുന്നു. മാത്രമല്ല 20 ഓളം പേരെ കാണാതായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തടസത്തിലായിരുന്നു. മഴയുടെ ഗതിമാറ്റ് പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പടിഞ്ഞാറൻ സുമാത്രയിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ചത്തോളം മഴ വീണ്ടും നീണ്ടു നിന്നേക്കുമെന്നും ഇന്തൊനീഷ്യൻ കലാവസ്ഥ …

ക്ലൗഡ് സീഡിങ്ങ് വഴി മഴയുടെ ഗതി തിരിച്ചുവിടാൻ ഒരുങ്ങി ഇന്തൊനീഷ്യ Read More »

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവ് കുത്തേറ്റു മരിച്ചു. തോപ്പുപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് കൊലയ്ക്ക് പിന്നിൽ. ബിനോയ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിന്‍റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബിനോയിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് അലൻ എത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. പിന്നില്‍ കത്തി വച്ചുകൊണ്ടാണ് ഇയാള്‍ സംസാരിക്കുന്നത്. വാക്കുതര്‍ക്കത്തിന് പിന്നാലെ നിരവധി തവണ കത്തി ശരീരത്തില്‍ കുത്തിയിറക്കുന്നത് …

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു Read More »

പാലക്കാട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പാലക്കാട്: കാഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ചെരുപ്പ് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആളപായമില്ല.

രാ​ജേ​ഷി​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി എ­​യ​ര്‍ ഇ­​ന്ത്യാ ഓ­​ഫി­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധം, കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണമെന്ന് ബ​ന്ധു​ക്ക​ൾ

തി­​രു­​വ­​ന­​ന്ത­​പു​രം: ഒ­​മാ­​നി​ല്‍ മ­​രി­​ച്ച പ്ര­​വാ­​സി മ­​ല­​യാ­​ളി ന­​മ്പി രാ­​ജേ­​ഷി­​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി തി​രു​വ​ന​ന്ത​പു​ര​ത്തെ എ­​യ​ര്‍ ഇ­​ന്ത്യ ഓ­​ഫീ­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി ബ­​ന്ധു­​ക്ക​ള്‍. ഹൃ­​ദ­​യാ­​ഘാ­​ത­​ത്തെ തു­​ട​ര്‍­​ന്ന് അ­​ത്യാ­​സ­​ന്ന നി­​ല­​യി­​ലാ­​യി­​രു­​ന്ന രാ­​ജേ­​ഷി­​നെ പ­​രി­​ച­​രി­​ക്കാ​ന്‍ ഭാ­​ര്യ അ​മൃ­​ത വി​മാ­​ന ടി​ക്ക­​റ്റ് ബു­​ക്ക് ചെ­​യ്­​തി­​രു­​ന്നെ­​ങ്കി​ലും പോ­​കാ​ന്‍ ക­​ഴി­​ഞ്ഞി​ല്ല. ആ­​ശു­​പ­​ത്രി­​യി​ല്‍ ­​നി­​ന്ന് വ­​ന്ന­​തി­​ന് ശേ­​ഷം വേ­​ണ്ട ശു­​ശ്രൂ­​ഷ ല­​ഭി­​ക്കാ​ത്ത­​ത് മൂ­​ല­​മാ­​ണ് രാ­​ജേ­​ഷ് മ­​രി­​ച്ച­​തെ­​ന്ന് ഇ­​വ​ര്‍ ആ­​രോ­​പി​ച്ചാണ് ബന്ധുക്കളുടെ പ്ര­​തി­​ഷേ​ധം കു­​ടും­​ബ­​ത്തി­​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി​ത്വം എ­​യ​ര്‍ ഇ­​ന്ത്യ ഏ­​റ്റെ­​ടു­​ക്ക­​ണ­​മെ­​ന്നാ­​ണ് ആ­​വ­​ശ്യം. എ­​യ​ര്‍ ഇ­​ന്ത്യ­​യു­​ടെ ഭാ­​ഗ­​ത്തു­​നി­​ന്ന് കൃ­​ത്യ​മാ­​യ മ­​റു​പ­​ടി ല­​ഭി­​ക്കു​ന്ന­​ത് …

രാ​ജേ​ഷി​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി എ­​യ​ര്‍ ഇ­​ന്ത്യാ ഓ­​ഫി­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധം, കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണമെന്ന് ബ​ന്ധു​ക്ക​ൾ Read More »

തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് 4 മരണം

ചെന്നൈ: ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ 15ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ചെങ്കല്ലുപേട്ടു ​ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് അപകടം. കരിങ്കല്ലുമായി പോയ ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഇതിന് പിന്നിലേക്ക് മറ്റൊരു ബസ് കൂടി ഇടിച്ചു കയറുകയായിരുന്നു.