കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോര്‍ഡ് വര്‍ധന. സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞമാസം 19ന് 54,500 കടന്നതാണ് സ്വര്‍ണത്തന്‍റെ സര്‍വകാല റെക്കോര്‍ഡ് വില.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും ഇത്തരത്തിൽ ഉയരാന്‍ കാരണം.