തൊടുപുഴ: നിർത്തി ഇട്ടിരുന്ന സ്വകാര്യ ബസിന്റെ സ്റ്റെപ്പിനി അടക്കം മൂന്ന് ടയറുകൾക്ക് കേടുപാട് വരുത്തിയതായി പരാതി. തൊടുപുഴ മുള്ളിരിങ്ങട് വെള്ളക്കയം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിന്റെ ടയറുകൾ ആണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്.
രാവിലെ ആറിന് ആരംഭിച്ച് വൈകിട്ട് ഏഴിന് വെള്ളക്കയത്തു ട്രിപ്പ് അവസാനിക്കുന്ന രീതിയിൽ ആണ് ബസിന്റെ സമയ ക്രമം. വ്യാഴാഴ്ച രാവിലെ ബസ് എടുക്കാൻ ചെന്ന ജീവനക്കാരാണ് ടയറുകൾ കാറ്റ് കുത്തിയ നിലയിൽ കാണുന്നത്. തുടർന്ന് ജീവനക്കാർ ഉടമ ജോബിയെ വിവരം അറിയിച്ചു. ട്രിപ്പ് മുടങ്ങുകയും സംഭവത്തിൽ ദുരുഹത തോന്നിയ ബസ് ഉടമ കാളിയാർ പോലീസിൽ പരാതി നൽകി.
ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന മറ്റൊരു ബസുമായി സമയ ക്രമത്തെ ചൊല്ലി കുറച്ച് നാളുകളായി തർക്കവും കേസും നില നികുന്നതായും ജോബി പറഞ്ഞു.
18 വർഷമായി ബസ് സർവീസ് നടത്തുന്ന തനിക്കു ഇതുവരെ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ഈ അടുത്ത കാലത്താണ് ഈ മേഖലയിൽ നിരന്തര പ്രശ്നങ്ങൾക്ക് തുടക്കമെന്നും ജോബി പറഞ്ഞു.






