Timely news thodupuzha

logo

Month: March 2023

എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ‌‌സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും ലൈഫ് മിഷൻ കോഴക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത് വന്നു. സ്വപ്ന ജോലിക്കായി മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം.ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളാണ് പുറത്തെത്തിയിരിക്കുന്നത്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സി.എം.രവീന്ദ്രനെ അറിയിച്ചെന്നും നിയമനത്തിന് നോർക്ക സി.ഇ.ഒ അടക്കമുള്ളവർ സമ്മതിച്ചെന്നും ചാറ്റിൽ ശിവശങ്കർ പറയുന്നു.

നികുതി ചോർച്ച തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു, ഐ.ജി.എസ്.ടിയിൽ സഭ നിർത്തിവച്ച് ചർച്ച ഉണ്ടായില്ല; പ്രതിപക്ഷം ഇറങ്ങി പോയി

തിരുവനന്തപുരം: ഐ.ജി.എസ്.ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോർച്ച തടയുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും കോടികണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയിരുന്നു. എന്നാല്ഡ ഐ.ജി.എസ്.ടി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങി പോയി. ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞത്. ഇതേ വിഷയം ബജറ്റ് ചർച്ചയിൽ വന്നതാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നു. …

നികുതി ചോർച്ച തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു, ഐ.ജി.എസ്.ടിയിൽ സഭ നിർത്തിവച്ച് ചർച്ച ഉണ്ടായില്ല; പ്രതിപക്ഷം ഇറങ്ങി പോയി Read More »

ലൈഫ് മിഷൻ തട്ടിപ്പ്; പി.ബി.നൂഹ് ഐ.എ.എസ് ഇന്ന് ഹാജരാകണമെന്ന് ഇ.ഡി

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനായി ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇഡി നോട്ടീസ് അയച്ചു. പി.ബി.നൂഹ് ഐ.എ.എസ് ഇന്ന് ഹാജരാകണമെന്നാണ് അതിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പി.ബി.നൂഹ് ചുമതലയേൽക്കുന്നത് വിവാദ കരാറിനും കേസിനും ശേഷമായിരുന്നു. ചോദ്യം ചെയ്യലിലൂടെ വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാകുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടൽ.

ധനമന്ത്രി ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്ന് സ്പീക്കർക്ക് പരാതി നൽകി എ. പി. അനിൽകുമാർ

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ എ. പി. അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് ആരോപണം. 400 ചോദ്യങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് സമ്മേളന കാലയളവിലായാണ് മറുപടി നൽകാത്തത്. ധനമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ശബ്ദമുയർത്തിയിരുന്നു.

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാൾക്കും സഹായം, പണം കൈപ്പറ്റിയിട്ടില്ലെന്ന് കുടുംബം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചയാൾക്കും സഹായ ധനം അനുവദിച്ചു. 35000 രൂപക്ക് ഉത്തരവായത് എറണാകുളം വടക്കൻ പറവൂ‍ർ സ്വദേശി എം.പി മുരളിയുടെ പേരിലാണ്. അപേക്ഷിച്ചത് മുരളി മരിക്കുന്നതിന് മുമ്പായിരുന്നെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. ദുരിതാശ്വാസ നിധി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കയർ തൊഴിലാളിയായിരുന്ന വടക്കൻ പറവൂരിലെ ചെറിയപള്ളൻ തുരുത്തിലുളള മണിയാലിൽ മുരളി കഴിഞ്ഞ ഡിസംബ‍ർ 29ന് വൃക്ക രോഗത്തെത്തുടർന്ന് മരിച്ചു. തൊട്ടടടുത്ത ദിവസം ഡിസംബ‍ 30നായിരുന്നു ദുരാതാശ്വാസ …

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാൾക്കും സഹായം, പണം കൈപ്പറ്റിയിട്ടില്ലെന്ന് കുടുംബം Read More »

​തീർത്ഥാടകർക്ക് അനുഗ്രഹമായി; ശാന്തമ്പാറ – കോട്ടയം – ചേർത്തല ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു

രാജാക്കാട്: കൃപാസനം പളളി, അർത്തുങ്കൽ പള്ളി എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് അനുഗ്രഹമായി കെ.എസ്.ആർ.ടി സി ചേർത്തല ഡിപ്പോയിൽ നിന്നും ശാന്തമ്പാറയ്ക്ക് പുതിയ ബസ് സർവ്വീസ് ആരംഭിച്ചു. രാവിലെ 4.20 ന് ശാന്തമ്പാറയിൽ നിന്ന് പുറപ്പെടുന്ന ബസ് 11.20 ന് ചേർത്തലയിലെത്തും. പള്ളിയിൽ പോയി വരുന്നവർക്ക് ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിൽ നിന്ന് പുറപ്പെടുന്ന ബസിൽ തിരികെ വരുകയും ചെയ്യാം. ശാന്തമ്പാറ, പൂപ്പാറ, രാജകുമാരി, രാജാക്കാട്, കുഞ്ചിത്തണ്ണി, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് രാവിലെ തൊടുപുഴ, പാലാ, കോട്ടയം ഭാഗങ്ങളിലെ ആശുപത്രികളിലേക്കും എത്താവുന്നതാണ്. …

​തീർത്ഥാടകർക്ക് അനുഗ്രഹമായി; ശാന്തമ്പാറ – കോട്ടയം – ചേർത്തല ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു Read More »

പാചകവാതക വില കൂടി

കൊച്ചി: ഗാർഹിക സിലിണ്ടറിന് 50 ഉം വാണിജ്യ സിലിണ്ടറിന് 351 രൂപയും ഉയർത്തി കൊണ്ട് പാചകവാതക വില വർധിപ്പിച്ച് സർക്കാർ. പുതിയ ഗാർഹിക സിലിണ്ടറിന് 1110 രൂപയും വാണിജ്യ സിലിണ്ടറിന് 2124 രൂപയും ഇനി മുതൽ നൽകണം. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

Monstercasino Couk On mr bet withdraw process the internet *** British

Posts Popular Gambling enterprises A huge number of Gambling games To choose from Exactly why are Beast Casino Safer Professionals can decide any of these tips and remain experiencing the internet casino experience. After registering a person account from the local casino webpages, activate your own gambling mr bet withdraw process enterprise extra by creating …

Monstercasino Couk On mr bet withdraw process the internet *** British Read More »

Accessoire Pour Avec Un gratowin casino tantinet Dans Brique Palpable

Satisfait Gaming En compagnie de Salle de jeu Un tantinet Avec L’importance De sélectionner Ce Casino Un brin En Brique Réel Avec Accord Casino Sans Monnaie Casinos 2022 S’amuser À la Caillou Quelque peu Gratuitement Autocar, on pense mal comme vous allez pouvoir acquérir des comptabilités sans nul re jouer. Achetez alors le détail d’aviser …

Accessoire Pour Avec Un gratowin casino tantinet Dans Brique Palpable Read More »